Kerala

സഭയിൽ പ്രതിപക്ഷ പ്രതിഷേധം,സ്പീക്കർ പ്രതിപക്ഷ നേതാവിന്‍റെ മൈക്ക് ഓഫാക്കി; സഭ പിരിഞ്ഞു

വി.ശിവൻകുട്ടി നിയമസഭയിൽ എഴുന്നേറ്റ് ബഹളം വച്ചു. പിന്നാലെ, പണ്ട് കേസെടുത്തത് എന്തിനാണെന്ന് ശിവൻകുട്ടിക്ക് അറിയാമല്ലോ എന്ന് വിഡി സതീശൻ ചോദിച്ചു

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിന്‍റെ തുടക്കം മുതൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തെത്തി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങളിൽ വാദികൾ പ്രതികളായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഏഴ് എംഎൽഎമാരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പ്രതികളാക്കി കെസെടുത്ത സംഭവത്തിലാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. ചോദ്യോത്തര വേളക്കിടയിലും പ്രതിപക്ഷം പ്രതിഷേധം തുടർന്നു. തുടർന്ന് സ്പീക്കർ പ്രതിപക്ഷ നേതാവിന്‍റെ മൈക്ക് ഓഫാക്കി.

സഭയിൽ മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷം പ്രതിഷേധമുയർത്തിയത്. തുടർന്ന് ചോദ്യോത്തരവേള റദ്ദ് ചെയ്തു. വി.ശിവൻകുട്ടി നിയമസഭയിൽ എഴുന്നേറ്റ് ബഹളം വച്ചു. പിന്നാലെ, പണ്ട് കേസെടുത്തത് എന്തിനാണെന്ന് ശിവൻകുട്ടിക്ക് അറിയാമല്ലോ എന്ന് വിഡി സതീശൻ ചോദിച്ചു. പ്രതിപക്ഷ ബഹളത്തെതുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. വെറും 10 മിനിറ്റിൽ താഴെ മാത്രമാണ് സഭ ചേർന്നത്. പ്രതിപക്ഷ പ്രതിഷേധ ദൃശ്യങ്ങളൊന്നും സഭ ടിവി സംപ്രേഷണം ചെയ്തിട്ടില്ല.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ