.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
kerala budget 2025 kn balagopal read live updates  
Kerala

കേരള ബജറ്റ് 2025: നികുതികൾ കൂടും; ക്ഷേമ പെന്‍ഷന്‍ കൂടില്ല

ഒഴിഞ്ഞു കിടക്കുന്ന വീടുകളിൽ ഹോം സ്റ്റേകൾ പ്രോത്സാഹിപ്പിക്കാൻ കെ-ഹോംസ് പദ്ധതി, ഇലക്‌ട്രിക് വാഹനങ്ങളുടെ നികുതി കൂട്ടി.

ഉയർത്തി

  • ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കൂട്ടി

  • പഴയ വാഹനങ്ങൾ: 15 വര്‍ഷം കഴിഞ്ഞ ബൈക്ക്, മുച്ചക്രവാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ നികുതി 50 ശതമാനം വര്‍ധിപ്പിച്ചു.

  • ഭൂനികുതി 50% ഉയര്‍ത്തി - എല്ലാ സ്ലാബുകളിലും വർധന ബാധകം

  • കോടതി ഫീസുകള്‍ കൂട്ടി- 50 കോടി അധിക വരുമാനം പ്രതീക്ഷിക്കുന്നു

  • സഹകരണ ബാങ്ക് ഗഹാന്‍ ഫീസുകൾ പരിഷ്ക്കരിച്ചു

  • പാട്ടം നിരക്കിലും വർധന

രണ്ടര മണിക്കൂർ‌ നേരത്തെ ബജറ്റ് അവതരണം അവസാനിച്ചു

സാമൂഹക സുരക്ഷിതത്വവും ക്ഷേവും - 706.71 കോടി രൂപ

  • ട്രാന്‍സ്‌ജെഡറുകളുടെ മഴവിൽ പദ്ധതിക്കായി 5.5 കോടി

  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് - 1435 കോടി രൂപ

  • സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതി - 105 കോടി

  • തേക്കിന്‍കാട് മൈതാനത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനം - 5 കോടി രൂപ

സിനിമ തിയറ്ററുകളില്‍ ഇ-ടിക്കറ്റിങ് സംവിധാനം നടപ്പാക്കാന്‍ 2 കോടി രൂപ

പട്ടികവര്‍ഗ വികസന പദ്ധതികള്‍ക്കായി 1020.44 കോടി രൂപ

  • പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സഹായത്തിനായി 242 കോടി രൂപ

  • പട്ടികജാതി പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിനായി 294.47 കോടി രൂപ

  • 5000 പട്ടികജാതി കുടുംബങ്ങൾക്ക് ഭവനം നിർമ്മിക്കൽ - 170 കോടി

സപ്ലൈകോ ഔട്ട്ലെറ്റുകൾക്ക് 15 കോടി രൂപ

  • അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി - 180 കോടി

  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 1435 കോടി രൂപ

  • സൗജന്യ സ്കൂൾ യൂണിഫോം പദ്ധതി - 105 കോടി

  • അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി - 180 കോടി

സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ഡിഎ അനുവദിച്ചു

പ്രസ് അക്കാഡമിക്ക് 7.5 കോടി രൂപ; മാധ്യമ പുരസ്കാര തുക ഉയർത്തി

എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ്‌

  • കോട്ടയം മെഡിക്കല്‍ കോളെജില്‍ മജ്ജ മാറ്റിവയ്ക്കല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും

  • മലബാര്‍ ക്യാന്‍സര്‍ സെന്‍ററിന് 35 കോടി

  • കൊച്ചി ക്യാന്‍സര്‍ സെന്‍ററിന് 18 കോടി,

  • ആര്‍.സി.സി 75 കോടി

  • ഇ-ഹെല്‍ത്ത് പ്രോഗ്രാമിന് 27.60 കോടി രൂപ

  • ഹോമിയോ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് - 23.54 കോടി

  • ആലപ്പുഴ, കോഴിക്കോട്, എറണാകുളം മെഡിക്കൽ കോളെജുകളിൽ കത്ത് ലാഭുകൾ - 45 കോടി

കെഎസ്ആര്‍ടിസിക്ക് BS6 ഡീസല്‍ ബസുകള്‍ വാങ്ങാന്‍ 107 കോടി രൂപ

  • ഇലക്ട്രിക്, ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വാഹനങ്ങള്‍ക്കായി 8.56 കോടി രൂപ

  • കൊച്ചി മെട്രോയ്ക്ക് - 289 കോടി രൂപ

  • കണ്ണൂര്‍ വിമാനത്താവളം വികസനം- 75.51 കോടി രൂപ

ക്ഷേമ പെന്‍ഷന്‍ ഇത്തവണ കൂട്ടില്ല; റബറിന്‍റെ താങ്ങുവിലയിലും വർധനയില്ല

ഗതാഗത മേഖലയ്ക്ക് 2065.1 കോടി രൂപ

  • പമ്പ-സന്നിധാനം നടപ്പാത വികസനം- 47.97 കോടി രൂപ

  • റോഡുകളും പാലങ്ങൾക്കും 1157.43 കോടി

  • റോഡ് ഗതാഗതം - 191 കോടി രൂപ

  • വയനാട് തുരങ്കപാത - 2134 കോടി രൂപ

കായിക മേഖല അടിസ്ഥാനസൗകര്യങ്ങൾക്കായി 18.8 കോടി

വികസനം

  • വൈഫൈ ഹോട്ട്‌സ്‌പോട്ട് - 15 കോടി

  • ലൈഫ് സയന്‍സ് പാര്‍ക്കിന് - 16 കോടി

  • കിന്‍ഫ്ര എക്‌സിബിഷന്‍ സെന്‍റര്‍ -20 കോടി

  • കോഴിക്കോട് സൈബര്‍ പാര്‍ക്കിന് - 11.5 കോടി രൂപ

  • കൊച്ചി ഇന്‍ഫോ പാര്‍ക്കിന് - 21.6 കോടി രൂപ

  • തിരുവനന്തപുരം ടെക്‌നോ പാര്‍ക്കിന് - 21 കോടി രൂപ

പുതിയ ഐടി നയം കൊണ്ടുവരും

പുതിയ ഐടി നയം കൊണ്ടുവരും. ഇതിനായി 517 കോടി

ഇടമലയാര്‍ ജലസേചന പദ്ധതിക്ക് 30 കോടി രൂപ

  • ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി 609.85 കോടി രൂപ

  • വന്‍കിട-ഇടത്തരം ജലസേചനത്തിനായി 239.32 കോടി, ചെറുകിട ജലസേചനത്തിന് 190.96 കോടി

കുടുംബശ്രീ മിഷന്‍- 270 കോടി രൂപ; ശുചിത്വ കേരളം- 30 കോടി

കെഎസ്ഇബിക്ക് 1088 കോടി

വൈദ്യുതി ഉത്പാദനം കൂട്ടാന്‍ 100 കോടി

2025 നവംബർ മാസത്തോടെ അതിദരിദ്രർ ഇല്ലാത്ത കേരളം നടപ്പാക്കും

മത്സ്യമേഖല

  • മത്സ്യമേഖലയ്ക്ക് 295 കോടി

  • തീരദേശ വികസനത്തിന് 75 കോടി

  • ഉള്‍നാടന്‍ മത്സ്യവികസന പദ്ധതിക്ക് 80.91 കോടി

  • മത്സ്യത്തൊഴിലാളി ഗ്രൂപ്പ് ഇന്‍ഷുറന്‍സ് 10 കോടി

കാര്‍ഷിക മേഖല

  • അടിസ്ഥാന സൗകര്യവികസനത്തിനായി 227.4 കോടി രൂപ

  • സമഗ്ര പച്ചക്കറി വികസന പദ്ധതിക്ക് 78.45 കോടി

  • നാളികേര വികസന പദ്ധതിക്ക് 73 കോടി രൂപ

  • നെല്ല് വികസനത്തിനായി 150 കോടി രൂപ

  • വിള ഇന്‍ഷുറന്‍സ് പദ്ധതിക്ക് 33.14 കോടി രൂപ

  • കണ്ണൂര്‍ ധര്‍മ്മടത്ത് ഗ്ലോബല്‍ ഡയറി വില്ലേജ് സ്ഥാപിക്കുന്നതിന് 10 കോടി രൂപ

  • മണ്ണ് സംരക്ഷണത്തിന് 77.9 കോടി രൂപ

  • കശുവണ്ടി മേഖലയ്ക്ക് 30 കോടി

  • കയര്‍ മേഖലയ്ക്കായി 107.64 കോടി രൂപ

വനസംരക്ഷണം 25 കോടി

വിദ്യാര്‍ഥികള്‍ക്കായി

  • വിദ്യാര്‍ഥികളുടെ അഭിരുചിക്ക് അനുസരിച്ചതും തൊഴില്‍ ലഭിക്കുന്നതുമായി കോഴ്‌സ് ലഭ്യമാക്കും

  • കുസാറ്റിന് 69 കോടി രൂപ; എംജി സര്‍വകലാശാലയ്ക്ക് 62 കോടി

  • 3 സര്‍വകലാശാലകലില്‍ മികവിന്‍റെ കേന്ദ്രം സ്ഥാപിക്കുന്നതിന് ഭരണാനുമതി ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷന്‍റെ ശുപാര്‍ശയില്‍ 7 മികവിന്‍റെ കേന്ദ്രങ്ങള്‍

  • 5 ലക്ഷം വരെ പുതിയ ജോലികൾ ഉറപ്പാക്കുന്ന തരത്തിൽ മെഗാ ജോബ് എക്‌സ്‌പോകള്‍ സംഘടിപ്പിക്കും

അനുവദിക്കും

  • ഡിജിറ്റൽ ശാസ്ത്ര പാർക്കിന് 212 കോടി രൂപ

  • എഐ വികസനത്തിന് 10 കോടി രൂപ

  • എഥനോൾ ഉത്പാദന ഗവേഷണത്തിന് 10 കോടി

  • വയോജന പരിചരണത്തിനായി 50 കോടി

  • കാവാവധി കഴിഞ്ഞ വാഹനങ്ങൽ മാറ്റി പുതിയത് വാങ്ങുന്നതിനായു 100 കോടി

  • സൈബർ കുറ്റകൃത്യങ്ങൾ‌ തടയാന്‍ 2 കോടി

കെ-ഹോം പദ്ധതി

ടൂറിസം വികസനത്തിനു സാധ്യമാകുന്ന രീതിയിൽ ഒഴിഞ്ഞു കിടക്കുന്ന വീടുകൾ ഉപയോഗിച്ച് കെ ഹോം പദ്ധതി ഒരുക്കും. പ്രാരംഭ ചിലവുകള്‍ക്കായി 5 കോടി രൂപ അനുവദിച്ചു

കൊച്ചി ബിനാലയ്ക്ക് 7 കോടി അനുവദിച്ചു

പൊതുമേഖല സ്ഥാപനങ്ങൾക്ക് 15,980 കോടി രൂപ

ഹോട്ടലുകൾ നിർമ്മിക്കുന്നതിന് 50 കോടി രൂപ വരെ വായ്പ നൽകും

ഐടി പാര്‍ക്ക്

കൊല്ലം, കണ്ണൂർ നഗരങ്ങളിൽ ഐടി പാര്‍ക്ക്

കൊല്ലത്ത് കിഫ്ബി, കിന്‍ഫ്ര സഹകരണത്തിൽ ഐടി പാർക്കുകൾ ഒരുങ്ങും

ആരോഗ്യമേഖലയ്ക്കായി 11431.73 കോടി രൂപ

കഴിഞ്ഞ 3 വർഷമായി രാജ്യത്തു തന്നെ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽ‌കുന്നത് കേരളം

റോഡുകൾക്കും പാലങ്ങൾക്കും 3061 കോടി

100 പുതിയ പാലങ്ങൾ നിർമിച്ചു, 150 ഓളം പൂർത്തിയാക്കാനൊരുങ്ങുന്നു

പൊതുമരാമത്ത് റോഡുകൾക്ക് 53061 കോടി

12.74 ലക്ഷം പുതിയ വൈദ്യുതി കണഷനുകൾ കഴിഞ്ഞ വർഷം നൽകി. ഈ സർക്കാരിന്‍റെ കാലത്ത് ഉത്പാദിപ്പിച്ചത് 1359.55 മെഗാവാട്ട് വൈദ്യുതി.

കാരുണ്യാ ചികിത്സാ പദ്ധതിക്ക് 200 കോടി

കാരുണ്യ പദ്ധതിക്ക് 3967.3 കോടി ഇതിനകം നൽകി.

ആരോഗ്യ മേഖലയിലെ പദ്ധതികൾക്കായി ചിലവാക്കിയത് 38126 കോടി രൂപ

ലൈഫ് പദ്ധതിക്കായി 1160 കോടി രൂപ

2025-26 കാലയളവിൽ ഒരു ലക്ഷത്തോളം വീടുകൾ പൂർത്തിയാക്കും

2016-17 വർഷങ്ങളിൽ നൽകിയത് 18,000 കോടിയിലധികം രൂപ

ക്ഷേമ പെന്‍ഷന്‍ 50,000 കോടിയാക്കും

33210 കോടി രൂപ സാമൂഹിക പെന്‍ഷന്‍നായി വിതരണം ചെയ്തു

നികുതിയും കമ്മിയും

  • പ്രതിസന്ധിയിലും ചെലവുകൾ 40% വർധിച്ചു

  • കേരളത്തിന്‍റെ തനത് നികുതി, നികുതിയേതര വരുമാനം വർധിച്ചു.

  • റവന്യു കമ്മിയും ധനകമ്മിയും കുറഞ്ഞു.

തെക്കന്‍ കേരളത്തിന് പുതിയ കപ്പൽ നിർമാണശാല

ലോക കേരളാ കേന്ദ്രം സ്ഥാപിക്കും. 5 കോടി രൂപയുടെ പദ്ധതികൾ

തിരുവനന്തപുരത്തും കോഴിക്കോടും മെട്രൊ പദ്ധതികൾ

തിരുവനന്തപുരം മെട്രൊയ്ക്കു വേണ്ടിയുള്ള പ്രവർകത്തനങ്ങൾ 2025-26 കാലയളവിൽ ആരംഭിക്കും. കൊച്ചി മെട്രൊയുടെ വികസനം തുടരും.

നഗര വികസനത്തിന് പ്രത്യേക പദ്ധതികൾ

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വികസനത്തിന് മെട്രൊപൊളിറ്റന്‍ പ്ലാന്‍

ജീവനക്കാരുടെ ക്ഷാമബത്ത കുടിശികയുടെ രണ്ടുഗഡു ഈ വർഷം

പെന്‍ഷന്‍ കുടിശികയുടെ 2 ഗഡുവും ഈ വർഷം നൽകും. സർവീസ് പെന്‍ഷന്‍ കുടിശികയുടെ അവസാന ഗഡു ഫെബ്രുവരിയിൽ

വയനാട് പുനരധിവാസത്തിന് 750 കോടി

വയനാടിന്‍റെ പുനരധിവാസത്തിന് 2221 കോടി രൂപ വേണം. എന്നാല്‍ കേന്ദ്രം ഒന്നും തന്നില്ലെന്ന് മന്ത്രി പറഞ്ഞു.750 കോടി രൂപ ഇതിനായി ബജറ്റിൽ വകയിരുത്തി.1202 കോടി രൂപയുടെ നഷ്ടമാണ് വയനാട്ടില്‍ സംഭവിച്ചതെന്നും മന്ത്രി.

സാമ്പത്തിക പ്രതിസന്ധി അതിജീവിച്ചു; കേരളം ടേക്ക് ഓഫിന് തയാറെന്ന് ധനമന്ത്രി

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ ആരംഭിച്ചു

ട്രംപ് സമ്മതിച്ചു; 7 വർഷത്തിന് ശേഷം എൽപിജിയുമായി ഇറാൻ കപ്പൻ ഇന്ത്യയിലേക്ക്!

വോട്ട് ചോദിച്ചെത്തിയ അബിൻ വർക്കിയെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞതായി പരാതി

''യുവരാജിനൊപ്പമെത്താൻ അഭിഷേകിന് അടുത്ത ജന്മം വേണ്ടി വരും, എല്ലാ പന്തും സിക്സ് അടിക്കാൻ പറ്റില്ല'': യോഗ്‌രാജ് സിങ്

ആശങ്കയുടെ മുൾമുനയിൽ; കരിങ്കടലിൽ തുർക്കി കമ്പനിയുടെ എണ്ണക്കപ്പലിന് നേരേ ആക്രമണം

"പരമോന്നത നേതാവാകാൻ ഇറാൻ ക്ഷണിച്ചു, പക്ഷേ ഞാൻ വേണ്ടെന്നു പറഞ്ഞു"; ട്രംപിന്‍റെ പുതിയ അവകാശവാദം