ജില്ലാ ആശുപത്രികളിൽ മെനോപോസ് ക്ലിനിക്കുകൾ: ആര്‍ആര്‍ടിഎസ് അതിവേഗ റെയിൽ പാതയ്ക്ക് 100 കോടി രൂപ

 

file image

Kerala

ജില്ലാ ആശുപത്രികളിൽ മെനോപോസ് ക്ലിനിക്കുകൾ: ആര്‍ആര്‍ടിഎസ് അതിവേഗ റെയിൽ പാതയ്ക്ക് 100 കോടി രൂപ

പുതിയ മെഡിക്കൽ കോളെജുകൾ പ്രവർത്തന സജ്ജമാക്കാൻ 57.03 കോടിയും വകയിരുത്തി

Namitha Mohanan

തിരുവനന്തപുരം: വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ്. വിദ്യാഭ്യാസ മേഖലയിൽ ജനപ്രിയ പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നടത്തിയത്.

എല്ലാ ജില്ലാ ആശുപത്രികളിലും മെനോപോസ് ക്ലിനിക്കുകൾ സജ്ജീകരിക്കുമെന്ന് കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇതിനായി 3 കോടി രൂപ വകയിരുത്തി. പുതിയ മെഡിക്കൽ കോളെജുകൾ പ്രവർത്തന സജ്ജമാക്കാൻ 57.03 കോടിയും വകയിരുത്തിയതായി മന്ത്രി അറിയിച്ചു.

അതേസമയം, ആര്‍ആര്‍ടിഎസ് അതിവേഗ റെയിൽ പാതയും പ്രഖ്യാപിച്ചു. കെ റെയിലിന് പകരമായാണ് ആര്‍ആര്‍ടിഎസ് അതിവേഗ റെയിൽ പാത. നാല് ഘട്ടങ്ങളിലായിട്ടായിരിക്കും പൂർത്തിയാക്കുക. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി വകയിരുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ബിരുദം വരെ ഇനി പഠനം സൗജന്യം; വിദ്യാഭ്യാസ മേഖലയിൽ ഇതു പുതു ചരിത്രം

എന്‍റെ പൊന്നേ..! പവന് ഒറ്റയടിക്ക് 8,000 ത്തിലധികം രൂപയുടെ വർധന

ധനസഹായവും ഗ്രൂപ്പ് ഇൻഷുറൻസും: ഓട്ടോ തൊഴിലാളികൾക്ക് ആശ്വാസം ഈ ബജറ്റ്

അജിത് പവാറിന്‍റെ സംസ്‌കാരം ബാരാമതിയില്‍; പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും

കൊളംബിയയിൽ വിമാനം തകർന്നു വീണു; 15 പേർക്ക് ദാരുണാന്ത്യം