Riyas Abubakkar 
Kerala

കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ടെന്ന കേസ്; പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും

ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുടെ സൂത്രധാരനുമായി ചേർന്ന് ഇയാൾ കേരളത്തിൽ സ്ഫോടന പരമ്പരയ്ക്ക് ആസൂത്രണം ചെയ്തെന്നാണ് എൻഐഎയുടെ കണ്ടെത്തൽ

Namitha Mohanan

കൊച്ചി: കേരളത്തില്‍ ചാവേര്‍ സ്‌ഫോടനം നടത്താന്‍ ശ്രമിച്ച കേസില്‍ പ്രതി റിയാസ് അബൂബക്കര്‍ക്ക് 10 വര്‍ഷം കഠിന തടവിന് വിധിച്ച് കൊച്ചി എന്‍ഐഎ കോടതി. മൂന്നു കേസുകളിലാ‍യി 25 വർഷത്തെ ശിക്ഷ‍യാണ് വിധിച്ചത്. എന്നാൽ 10 വർഷം ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. മാത്രമല്ല പ്രതി ജയിലിൽ കഴിഞ്ഞ 4 വർഷം ശിക്ഷയിൽ ഇളവു ചെയ്യും. 1 ,25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലാണ് ശിക്ഷ. പ്രതിക്കെതിരെ ചുമത്തിയ യുഎപിഎ 38,39, ഐപിസി 120 ബി വകുപ്പുകളെല്ലാം തെളിഞ്ഞതായി ഇന്നലെ കോടതി വിധിച്ചിരുന്നു.

2018 മെയ് 15 നാണ് എൻഐഎ റിയാസ് അബൂബക്കറിനെ പിടികൂടിയത്. ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുടെ സൂത്രധാരനുമായി ചേർന്ന് ഇയാൾ കേരളത്തിൽ സ്ഫോടന പരമ്പരയ്ക്ക് ആസൂത്രണം ചെയ്തെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. യുഎപിഎയിലെ സെക്ഷൻ 38,39 വകുപ്പുകളും ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങളആണ് ചുമത്തിയത്. കേസിന്‍റെ ഭാഗമായി റിയാസിന്‍റെ വീട്ടിൽ നിന്നു കണ്ടെത്തിയ ഇലക്‌ട്രോണിക്സ് ഉപകരണങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളുമാണ് തെളിവായി ഹാജരാക്കിയത്.

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്