Kerala

ചിന്ത ജെറോമിന്‍റെ പ്രബന്ധവിവാദം: ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്‍റെ പിഎച്ച്ഡി പ്രബന്ധത്തില്‍ ഗുരുതരപിഴവ് കണ്ടെത്തിയ സംഭവത്തില്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി. കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറോടാണ്, സര്‍വകലാശാല ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റിപ്പോര്‍ട്ട് തേടിയത്. 

'നവലിബറല്‍ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്ര അടിത്തറ' എന്ന വിഷയത്തിലായിരുന്നു ചിന്തയുടെ ഗവേഷണപ്രബന്ധം. ചങ്ങമ്പുഴ കവിതയായ വാഴക്കുല രചിച്ചതു വൈലോപ്പിള്ളിയാണെന്നതുള്‍പ്പടെ ഗുരുതരമായ പിഴവുകള്‍ പ്രബന്ധത്തില്‍ കണ്ടെത്തിയിരുന്നു. പ്രബന്ധം പുന:പരിശോധിക്കണമെന്ന് നേരത്തെ സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്‌നും ആവശ്യപ്പെട്ടിരുന്നു. കേരള സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സിലര്‍ ഡോ. പി. പി. അജയകുമാറിന്‍റെ മേല്‍നോട്ടത്തിലാണു ചിന്ത ജെറോം ഗവേഷണം നടത്തിയത്.

കോവാക്സിൻ എടുത്തവരിലും ശ്വസന, ആർത്തവ സംബന്ധമായ പാർശ്വഫലങ്ങൾ: പഠനം

പന്തീരാങ്കാവ് ഗാർഹിക പീഡനം: സി ഐ യെ ബലിയാടാക്കിയതിൽ സേനയിൽ അമർഷം

സിഎഎ ബാധിക്കുമോ? ബോൻഗാവിന് കൺഫ്യൂഷൻ

വോട്ടെണ്ണലിന് ശേഷം കോൺഗ്രസ് പുനഃസംഘടന

കെജ്‌രിവാളിന്‍റെ സ്റ്റാ‌ഫിനെതിരേ പരാതി നൽകി എംപി സ്വാതി മലിവാൾ; എഫ്ഐആർ ഫയൽ ചെയ്തു