kerala heat alert 11 districts yellow alert
kerala heat alert 11 districts yellow alert 
Kerala

ചുട്ടുപൊള്ളി കേരളം; 11 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് ചൂട് ഉയര്‍ന്നുതന്നെയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തുടർന്ന് 11 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, കൊല്ലം, പാലക്കാട്, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ കടുത്ത ചൂടിനാണ് സാധ്യത.

തൃശൂരിൽ ഉയർന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയാകാമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ശനിയാഴ്ച വരെയാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. കൊല്ലം, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, പത്തനംതിട്ടയിൽ 38 ഡിഗ്രി സെല്‍ഷ്യസ് വരെയും, കണ്ണൂർ ജില്ലയിൽ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം എന്നാണ് മുന്നറിയിപ്പ്.

സാധാരണയിലേതിനെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഈമാസം 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് തുടരുമെന്നും കാലാവസ്ഥാവകുപ്പിന്‍റെ മുന്നറിയിപ്പുണ്ട്.

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: ഹൈക്കോടതി വിധിക്കെതിരേ എം. സ്വരാജ് സുപ്രീം കോടതിയിൽ

ഓട്ടോറിക്ഷയിൽ ബസ് ഇടിച്ചു; ഓട്ടോ ഡ്രൈവർ മരിച്ചു

ദക്ഷിണേന്ത്യൻ അണക്കെട്ടുകളിൽ അവശേഷിക്കുന്നത് സംഭരണ ശേഷിയുടെ 15 ശതമാനം വെള്ളം മാത്രം

കെജ്‌രിവാൾ പുറത്തിറങ്ങി; ആഹ്ലാദപ്രകടനവുമായി പ്രവർത്തകർ|Video

പ്രജ്വൽ രേവണ്ണയ്ക്കെതിരേ പരാതി നൽകിയത് പൊലീസിന്‍റെ ഭീഷണി മൂലമെന്ന് പരാതിക്കാരി