അതിശക്ത മഴ: നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് representative image
Kerala

മഴ വീണ്ടും കനക്കും; ഏഴ് ജില്ലകളിൽ യെലോ അലർട്ട്

തിങ്കളാഴ്ച ഏഴ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്, ചൊവ്വാഴ്ച മൂന്ന് ജില്ലകളിലും കാലാവസ്ഥാ മുന്നറിയിപ്പ്

MV Desk

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. തിങ്കളാഴ്ച ഏഴ് ജില്ലകളിലാണ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

കേരള – കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ 23നും 24നും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വെനസ്വേലയിൽ അമേരിക്കയുടെ ബോംബാക്രമണം; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടും; സീറ്റുകൾ വെച്ചുമാറില്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ

7 തവണ എംപി, രണ്ട് തവണ കേന്ദ്രമന്ത്രി, എന്നിട്ടും അധികാരകൊതി മാറിയില്ലേ? മുല്ലപ്പള്ളി രാമചന്ദ്രനെതിരേ പോസ്റ്ററുകൾ

ബംഗ്ലാദേശ് ബൗളറെ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കണം; കോൽക്കത്തയ്ക്ക് നിർദേശവുമായി ബിസിസിഐ

മതതീവ്രവാദിയെന്ന് പറഞ്ഞിട്ടില്ല; മുസ്ലീം സമുദായത്തിന് എതിരല്ലെന്ന് വെള്ളാപ്പള്ളി നടേശൻ