തദ്ദേശ തെരഞ്ഞെടുപ്പ്: ക്രിസ്മസ് പരീക്ഷ തീയതിയി മാറും, 2 ഘട്ടങ്ങളായി നടത്താൻ ആലോചന

 

file image

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: ക്രിസ്മസ് പരീക്ഷ തീയതി മാറും, 2 ഘട്ടങ്ങളായി നടത്താൻ ആലോചന

വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് ഡിസംബർ 11 മുതലാണ് ക്രിസ്മസ് പരീക്ഷ ആരംഭിക്കുക

Namitha Mohanan

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ക്രിസ്മസ് പരീക്ഷ തീയതികളിൽ മാറ്റം വരും. ക്രിസ്മസ് അവധിക്ക് മുൻപും ശേഷവുമായി 2 ഘട്ടങ്ങളിലായാവും പരീക്ഷ നടത്തുക.

വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് ഡിസംബർ 11 മുതലാണ് ക്രിസ്മസ് പരീക്ഷ ആരംഭിക്കുക. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ‍യാണ് പരീക്ഷ തീയതിയിൽ മാറ്റം വരുത്തേണ്ടതായി വരുന്നത്. ഡിസംബർ 9, 11 തീയതികളിലാണ് വോട്ടെടുപ്പ്. 13 നാണ് ഫലപ്രഖ്യാപനം. ഈ ഘട്ടത്തിലാണ് ക്രിസ്മസിന് മുൻപും ശേഷവുമായി 2 ഘട്ടങ്ങളിൽ പരീക്ഷ നടത്താൻ‌ ആലോചിക്കുന്നത്.

ഫലപ്രഖ്യാപനത്തിന് ശേഷം 15 മുതൽ 19 വരെ പരീക്ഷ നടത്താം. 20 മുതൽ 28 വരെയാണ് ക്രിസ്മസ് അവധി. രണ്ടാം ഘട്ട പരീക്ഷകൾ ഡിസംബറിലെ അവസാന ദിവസങ്ങളിലും ജനുവരി ആദ്യ ആഴ്ചയുമായി നടത്തേണ്ടി വരും.

വോട്ടെടുപ്പ് കേന്ദ്രങ്ങൾ പ്രധാനമായും സ്കൂളുകളാണെന്നതും അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടെന്നതുമാണ് പ്രതിസന്ധിക്ക് കാരണം. വിദ്യാഭ്യാസ ഗുണനിലവാര അവലോകന സമിതി യോഗത്തിലാവും ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക.

ശബരിമല സ്വർണക്കവർച്ച; കേസിൽ അഴിമതി നിരോധന വകുപ്പ് ചേർത്തു, ഇഡിയും അന്വേഷണ രംഗത്തേക്ക്!

ബിലാസ്പുർ ട്രെയിൻ അപകടം; ലോക്കോ പൈലറ്റ് യോഗ്യതാ പരീക്ഷ പാസായിട്ടില്ലെന്ന് കണ്ടെത്തൽ

കോട്ടയത്ത് യുവതിക്ക് ക്രൂര മർദനം; ഭർത്താവിനെതിരേ കേസെടുത്ത് പൊലീസ്

കുവൈറ്റിൽ എണ്ണ ഖനനകേന്ദ്രത്തിൽ അപകടം; 2 മലയാളികൾ മരിച്ചു

'കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണം'; ഹൈക്കോടതിയെ സമീപിച്ച് കൊടി സുനിയുടെ അമ്മ