സംസ്ഥാനത്ത് വേനൽ മഴ തുടരും; 3 ജില്ലകളിൽ യെലോ അലർട്ട്

 
Representative image
Kerala

ശനിയാഴ്ച വരെ കനത്ത മഴ; വിവിധ ജില്ലകൾക്ക് യെലോ അലർട്ട്

വ്യാഴം മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും സാധ്യത.

Thiruvananthapuram Bureau

തിരുവനന്തപുരം: സസ്ഥാനത്ത് ശനിയാഴ്ച വരെ വേനൽ മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ബുധനാഴ്ച എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകൾക്കും ജാഗ്രതാ നിർദേശം. വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് അലർട്ട് ഉള്ളത്. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും യെലോ അലർട്ട്.

വ്യാഴം മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും സാധ്യത. 24 മണിക്കൂറിനിടെ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ പെയ്യുമെന്നാണ് യെലോ അലർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഓപ്പണർ പത്താം നമ്പറിൽ; തല തിരിച്ച ബാറ്റിങ് ഓർഡറും കേരളത്തെ തുണച്ചില്ല

യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ച കേസിൽ പ്രതികൾ പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 19 കാരൻ അറസ്റ്റിൽ

കെനിയയിൽ ചെറുവിമാനം തകർന്നു വീണ് 12 മരണം

വീടിന് തീയിട്ട് മകനെയും കുടുംബത്തെയും കൊന്ന സംഭവം; പ്രതി കുറ്റക്കാരനെന്ന് കോടതി