കെ.എസ്. അനിൽ കുമാർ
തിരുവനന്തപുരം: കേരള സർവകലാശാലാ വൈസ് ചാന്‍സിലറുടെ നടപടിക്കെതിരേ കോടതിയെ സമീപിക്കുമെന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാര്‍. സെനറ്റ് ഹാളിലെ ഭാരതാംബ വിവാദത്തില്‍ നിയമപരമായ കാര്യങ്ങളാണ് ചെയ്തത്. ചെയ്ത കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കും. എന്താണ് ഇങ്ങനെയൊരു ഉത്തരവിന് പിന്നിലെന്ന് മനസിലാകുന്നില്ല. പിന്നില്‍ രാഷ്ട്രീയമാണോ എന്നും അറിയില്ല. സസ്‌പെന്‍ഷന്‍ ഉത്തരവിന് മുന്‍പ് വിസി വിശദീകരണം തേടിയിരുന്നില്ല. ഗവര്‍ണറുടെ ഓഫിസില്‍ നിന്നും ആരും സംസാരിച്ചിരുന്നില്ലെന്നും അനില്‍കുമാര്‍ പ്രതികരിച്ചു.
രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സിലറുടെ നടപടി ചട്ടലംഘനമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. അധികാര ദുര്‍വിനിയോഗമാണ് നടത്തിയത്. ചട്ടങ്ങള്‍ അനുസരിച്ച് വിസിക്ക് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരമില്ല. രജിസ്ട്രാറെ നിയമിക്കുന്ന സിന്‍ഡിക്കേറ്റിനു മുമ്പാകെ വിസിക്ക് കാരണം വയ്ക്കാം. നേരിട്ട് രജിസ്ട്രാര്‍ക്കെതിരേ നടപടിയെടുക്കാന്‍ നിലവിലുള്ള നിയമപ്രകാരം വിസിക്ക് സാധ്യമല്ലെന്നും സര്‍വകലാശാലകള്‍ കാവിവത്കരിക്കാനുള്ള നീക്കമാണിതെന്നും മന്ത്രി പറഞ്ഞു.