Kerala

തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് പറ്റിയ ചിഹ്നം ബോംബാണെന്ന് കെ.എം. ഷാജി

ബോംബുണ്ടാക്കി കൈ പോകാനും കാലു പോകാനുമുള്ള പണിക്കൊന്നും ഒരു സിപിഎം നേതാവിന്‍റെ മക്കളും പോകുന്നില്ല

കോഴിക്കോട്: തെരഞ്ഞെടുപ്പിന് സിപിഎമ്മിന് പറ്റിയ ചിഹ്നം ബോംബാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. പച്ച കാണുമ്പോൾ ഭ്രാന്ത് പിടിക്കുന്ന പാർട്ടിയാണ് സിപിഎം. തെരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിക്കാനാണ് സിപിഎം ബോംബുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബോംബുണ്ടാക്കി കൈ പോകാനും കാലു പോകാനുമുള്ള പണിക്കൊന്നും ഒരു സിപിഎം നേതാവിന്‍റെ മക്കളും പോകുന്നില്ല. അതുകൊണ്ട് അവരെയൊന്നും തള്ളിപ്പറയേണ്ട ഗതികേട് സിപിഎമ്മിനില്ല. ഗതികേട് എന്തെന്നു വച്ചാൽ അഴിമതിക്കേസിലൊന്നും തള്ളിപ്പറയില്ല. ഈ കേസിൽ തള്ളി പറയും. കാരണം കൈയും കലും പോയവനെ പാർട്ടിക്കാവശ്യമില്ലല്ലോയെന്നും ഷാജി പറഞ്ഞു.

പിണറായുടെ ചെലവിൽ അല്ല ലീഗ് പ്രവർത്തിക്കുന്നത്. ഇവിടെ കൊടിയും പച്ചയുമല്ല ലീഗിന്‍റെ പ്രശ്നം.ആശയമാണ് പ്രധാനം. നിറം മാറ്റാൻ പാർട്ടി തീരുമാനിച്ചാൽ ആ കൊടി പിടിക്കുമെന്നും കെ.എം ഷാജി പറഞ്ഞു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്