കൊച്ചി: വ്യാഴാഴ്ച നടക്കുന്ന എഫ്സി ഗോവ-കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ മത്സരം നടക്കുന്നതിനാൽ കൊച്ചി മെട്രൊ രാത്രി 11 മണിവരെ പ്രവർത്തിക്കും. ജെഎല്‍എന്‍ സ്റ്റേഡിയത്തില്‍ നിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും രാത്രി 11ന് മെട്രൊ സർവീസ് ഉണ്ടായിരിക്കും.
ഐഎസ്എല്‍ മത്സരങ്ങള്‍ നടക്കുന്ന സമയത്ത് യാത്രക്കാര്‍ക്ക് വേണ്ടി അധികസര്‍വീസും മറ്റ് പ്രത്യേക ക്രമീകരണങ്ങളും ജെഎല്‍എന്‍ സ്‌റ്റേഡിയം സ്റ്റേഷനില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.