സിഗരറ്റ് നൽകാൻ വൈകി, കൊച്ചിയിൽ കടയിലെ ജീവനക്കാരന് ക്രൂരമർദനം

 
Kerala

സിഗരറ്റ് നൽകാൻ വൈകി, കൊച്ചിയിൽ കടയിലെ ജീവനക്കാരന് ക്രൂരമർദനം

മൂന്നംഗ സംഘം മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു

Manju Soman

കൊച്ചി: സിഗരറ്റ് നൽകാൻ വൈകിയതിനു ജീവനക്കാരനായ യുവാവിനു ക്രൂരമർദനം. ഞായറാഴ്ച വൈകിട്ട് വൈറ്റിലയ്ക്ക് സമീപമുള്ള കടയിലാണ് സംഭവമുണ്ടായത്. പാലക്കാട് സ്വദേശിയായ ജീവനക്കാരനാണ് മർദനമേറ്റത്. ഇയാളെ മൂന്നംഗ സംഘം മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു. സംഭവത്തിൽ കടവന്ത്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഞായറാഴ്ച വൈകിട്ട് കടയിലെത്തിയ മൂന്നംഗ സംഘം സിഗരറ്റ് ആവശ്യപ്പെട്ടെങ്കിലും എടുത്തു നൽകാൻ വൈകിയതാണ് പ്രകോപനം എന്നാണ് വിവരം. ഇതോടെ കടയ്ക്കുള്ളിൽ കയറിയ സംഘം യുവാവിനെ നിലത്തിട്ടു ചവിട്ടിയും ഇടിച്ചും ആക്രമിച്ചു. തടയാൻ ശ്രമിച്ചതിനു മറ്റു ജീവനക്കാരേയും പിടിച്ചു തള്ളുന്നതും വിഡിയോയിൽ കാണാം.

തെറി വിളിച്ചുകൊണ്ടായിരുന്നു ആക്രമണം. ഒടുവിൽ മർ‍ദനമേറ്റ ചെറുപ്പക്കാരനെ കൊണ്ടു തന്നെ സിഗരറ്റ് എടുപ്പിച്ച് അത് കത്തിച്ചു വലിച്ചാണ് മൂന്നംഗ സംഘം സ്ഥലം വിട്ടത്. ഇതിനിടെ ഭീഷണിയും മുഴക്കുന്നത് ദൃശ്യങ്ങളിലുണ്ട്.

"മഹാനടനാണെന്ന് മനസിലാക്കേണ്ടതായിരുന്നു"; മമ്മൂട്ടിയോട് പരസ്യമായി മാപ്പു ചോദിച്ച് മുഖ്യമന്ത്രി

രാജ്യത്തിന്‍റെ ഹീറോ സഞ്ജു നാട്ടിലെത്തി; തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ വരവേൽപ്പ്

പശ്ചിമേഷ്യൻ സംഘർഷം; മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം മടങ്ങി

വെള്ള നിറം മാറും; ടൂറിസ്റ്റ് ബസുകൾ വീണ്ടും കളർഫുൾ ആവുന്നു!

ജ്വാല അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി