Koodathai Roy murder case: One more witness defected 
Kerala

കൂടത്തായി റോയ് വധക്കേസ്: ഒരു സാക്ഷികൂടി പ്രതികൾക്കനുകൂലമായി കൂറുമാറി

കേസിൽ കൂറുമാറിയവരുടെ എണ്ണം ആറായി.

കോഴിക്കോട്: കോഴിക്കോട് കൂടത്തായി റോയ് വധക്കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. ജോളിക്ക് സയനൈഡ് എത്തിച്ച് കൊടുത്ത സ്വർണപ്പണിക്കാരൻ പ്രജി കുമാറിന്റെ ഭാര്യയാണ് ഇത്തവണ കൂറുമാറിയത്. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം ആറായി.

കേസിലെ ആറാം പ്രതിയായ ശരണ്യയാണ് കോടതിയിൽ പ്രതികൾക്കനുകൂലമായി കൂറുമാറിയത്. പ്രജി കുമാറിന്റെ താമരശ്ശേരിയിലെ ദൃശ്യകല ജ്വലറിയിൽ നിന്ന് സയനൈഡ് കണ്ടെടുത്തതിന്റെ സാക്ഷിയാണ് ശരണ്യ. രണ്ടാം പ്രതി എം എസ് മാത്യു, പ്രജി കുമാറിന്റെ സുഹൃത്താണെന്നും കടയിൽ സ്വർണപ്പണിക്ക് സയനൈഡ് ഉപയോഗിക്കാറുണ്ടെന്നും ശരണ്യ നേരത്തെ മൊഴി നൽകിയിരുന്നു.

സ്വത്ത് തട്ടിയെടുക്കുന്നതിനായി 6 പേരെയാണ് ജോളി കൊലപ്പെടുത്തിയത്. ഇതിൽ 5 എണ്ണവും സയനൈഡ് ഉപയോഗിച്ചായിരുന്നു. 2002 ലാണ് കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ മരണം. ആട്ടിൻ സൂപ്പ് കഴിച്ച് അന്നമ്മ തോമസ് കുഴഞ്ഞു വീണ് മരിച്ചു. തുടർന്ന് 6 വർഷങ്ങൾക്കുശേഷം അന്നമ്മയുടെ ഭർത്താവ് ടോം തോമസ്, 3 വർഷത്തിനുശേഷം ഇവരുടെ മകൻ റോയി തോമസ്, പിന്നീട് അന്നമ്മ തോമസിന്‍റെ സഹോദരൻ എം.എം. മാത്യു, തൊട്ടടുത്ത മാസം ഷാജുവിന്‍റെ ഒരു വയസുകാരി മകൾ ആൽഫൈൻ, 2016 ൽ ഷാജുവിന്‍റെ ഭാര്യ സിലി എന്നിങ്ങനെ നീണ്ടു. ഇതിൽ റോയ് തോമസിന്‍റെ മരണത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് അന്വേഷണത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്. തുടർന്ന് മൃതദേഹങ്ങൾ പുറത്തെടുത്ത് പരിശോധിക്കുകയും 6 മരണങ്ങളും കൊലപാതകങ്ങളാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ജോളി പിടിയിലാവുന്നത്.

നിപ സ്ഥിരീകരിച്ച യുവതിയുടെ നില ഗുരുതരമായി തുടരുന്നു, സമ്പർക്കപ്പട്ടികയിൽ 173 പേർ

‌23 അടി നീളമുള്ള പെരുമ്പാമ്പ് വിഴുങ്ങി; വയറു കീറി കർഷകനെ പുറത്തെടുത്ത് നാട്ടുകാർ

തൃശൂർ പൂരം ആരോപണം; സുരേഷ് ഗോപിയെ പൊലീസ് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി

മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പ്രവേശിച്ചു; ഗുജറാത്ത് സ്വദേശി പിടിയിൽ

കേരള സർവകലാശാലയിൽ പോര് മുറുകുന്നു; ജോയിന്‍റ് രജിസ്ട്രാർക്കെതിരേ നടപടി