സംപ്രേഷണം തടയണം; അണലി വെബ് സീരീസിനെതിരേ ഹൈക്കോടതിയെ സമീപിച്ച് കൂടത്തായി ജോളി

 
Kerala

സംപ്രേഷണം തടയണം; അണലി വെബ് സീരീസിനെതിരേ ഹൈക്കോടതിയെ സമീപിച്ച് കൂടത്തായി ജോളി

കൂടത്തായി കേസുമായി സദൃശ്യമുള്ള കഥയാണ് അണലി വെബ് സീരിസിന്‍റേതെന്നും അതിനാൽ സംപ്രേഷണം തടയണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം

Namitha Mohanan

കൊച്ചി: അണലി വെബ് സീരീസിന്‍റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ട് കൂടത്തായി കൊലക്കേസ് പ്രതി ജോളി ഹൈക്കോടതിയിൽ. എതിർ കക്ഷികൾക്ക് നോട്ടീസയക്കാൻ നിർദേശിച്ച കോടതി സീരീസിന്‍റെ സംപ്രേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി. ജസ്റ്റിസ് വി.ജി. അരുണാണാണ് ഹർജി പരിഗണിച്ചത്.

കൂടത്തായി കേസുമായി സദൃശ്യമുള്ള കഥയാണ് അണലി വെബ് സീരിസിന്‍റേതെന്നും അതിനാൽ സംപ്രേഷണം തടയണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. വെബ് സീരീസിന്‍റെ ടീസറിൽ ചില സാദൃശ്യങ്ങൾ ഉണ്ടെന്നതല്ലാതെ അനുമാനങ്ങളുടെയും മറ്റും പേരിൽ സ്റ്റേ ചെയ്യാനാകില്ലെന്ന് കോടതി പറഞ്ഞു.

കേന്ദ്ര സർക്കാരിനെയും കേസിൽ ഹർജിയാക്കാൻ നിർദേശിച്ചിട്ടുണ്ട്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന വെബ് സീരീസാണ് അണലി. വിഷയം ജനുവരി 15 ന് വീണ്ടും പരിഗണിക്കും.

'മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടം'; അനുശോചനമറിയിച്ച് മുഖ‍്യമന്ത്രി

ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടികൾ നൽകിയാണ് സ്വർണം വാങ്ങിയതെന്ന് അറസ്റ്റിലായ ഗോവർദ്ധൻ

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവം; 7 പേരെ അറസ്റ്റു ചെയ്തായി മുഹമ്മദ് യൂനുസ്

രാജധാനി എക്സ്പ്രസ് ട്രെയിൻ ആനക്കൂട്ടത്തിനിടയിലേക്ക് ഇടിച്ച് ക‍യറി; 8 ആനകൾ ചരിഞ്ഞു, ട്രെയിൻ പാളം തെറ്റി

ചാലക്കുടിയിൽ രാത്രി പെൺകുട്ടികൾക്ക് കെഎസ്ആർടിസി ബസ് നിർത്തി നൽകിയില്ലെന്ന് പരാതി