Kerala

അയർക്കുന്നത്ത് നിയന്ത്രണംവിട്ട മിനിലോറി റോഡരികിലേയ്ക്ക് ഇടിച്ച് കയറി; 3 പേർക്ക് പരുക്ക്

തമിഴ്നാട്ടിലേയ്ക്ക് പോകുകയായിരുന്ന മിനി ലോറി നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലുള്ള കടയിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു.

കോട്ടയം: അയർക്കുന്നത്ത് നിയന്ത്രണം വിട്ട മിനിലോറി റോഡരികിലേയ്ക്ക് ഇടിച്ച് കയറി 3 പേർക്ക് പരുക്ക്. വൈക്കം തോട്ടകം നെടുംതറ പാർവതി (25), ആംബുലൻസ് ഡ്രൈവർ ആർപ്പൂക്കര പടിഞ്ഞാറേ പുല്ലത്ത് അമൽ സി ഷാജി (27), ശ്രീജിത്ത് എന്നിവർക്കാണ് പരുക്കേറ്റത്.

തിരുവഞ്ചൂർ അയർക്കുന്നം ചമയങ്കര ഭാഗത്തായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റവരെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽപ്പെട്ട ആരുടെയും നില ഗുരുതരമല്ല.

തമിഴ്നാട്ടിലേയ്ക്ക് പോകുകയായിരുന്ന മിനി ലോറി നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലുള്ള കടയിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. ഈ സമയം ഇവിടെ നിന്നവർക്കാണ് പരുക്ക്. തുടർന്ന് ഇതുവഴി വാഹനത്തിലെത്തിയ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം എം.വി.ഐ ആശാകുമാർ, എ.എം.വി.ഐമാരായ ജോർജ് വർഗീസ്, സജിത്ത് എന്നിവരുടെ നേതൃത്വത്തിൽ അപകടത്തിൽപ്പെട്ടവരെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ

കോൺഗ്രസിനെ ഉലച്ച് വയനാട്ടിലെ നേതാക്കളുടെ ആത്മഹത്യ

ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

കാർ കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവ് മരിച്ചു

മുംബൈയിൽ ഞായറും തിങ്കളും കനത്ത മഴയ്ക്ക് സാധ്യത