ഷേർളി മാത്യു
കോട്ടയം: കാഞ്ഞിരപ്പള്ളിക്ക് സമീപം കൂവപ്പള്ളിയിൽ യുവതിയും യുവാവും വീടിനുള്ളിൽ മരിച്ചനിലയിൽ. തുരുത്തി സ്വദേശി ഷേർളി മാത്യുവാണ് മരിച്ചത്. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ഷേർളിയെ വീടിനുള്ളിൽ രക്തം വാർന്ന നിലയിലും യുവാവിനെ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം.
യുവതിയെ ഫോണിൽ വിളിച്ചിട്ടും കിട്ടാതായതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
യുവതിയുടെ കഴുത്തറുത്ത നിലയിലാണ്. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതാണെന്നാണ് സംശയം. ഏഴ് മാസം മുൻപാണ് യുവതി ഇവിടെ താമസിക്കാനെത്തിയത്. ഷേർളിയുടെ ഭർത്താവ് ഏതാനും മാസങ്ങൾക്ക് മുൻപാണ് മരിച്ചത്. ഇതിന് ശേഷമാണ് ഇവർ കൂവപ്പള്ളിയിലേക്ക് താമസം മാറിയത്. കാഞ്ഞിരപ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.