കെപിസിസി നേതൃയോഗത്തിനിടെ - കെ. സുധാകരൻ, വി.ഡി. സതീശൻ, കെ.സി വേണുഗോപാൽ 
Kerala

''പുതുപ്പള്ളിയിൽ ആഞ്ഞടിച്ചത് ഭരണ വിരുദ്ധ വികാരം, ആവേശം നിലനിർത്തണം''; കെപിസിസി നേതൃയോഗം

ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാനും യോ​ഗത്തിൽ തീരുമാനമായി

തിരുവനന്തപുരം: പുതുപ്പള്ളി വിജയത്തിന്‍റെ ആവേശം നിലനിർത്തി മുന്നോട്ടു പോവാനാവണമെന്ന് കെപിസിസി നേതൃയോഗത്തിൽ തീരുമാനം. പുതുപ്പള്ളിയിൽ ആഞ്ഞടിച്ചത് ഭരണ വിരുദ്ധ വികാരമാണെന്നും യോഗം വിലയിരുത്തി. മണ്ഡലം പുനസംഘടന ഈ മാസം 20 അകം തീർക്കാനും തീരുമാനമായി. ഇത് സംബന്ധിച്ച് പട്ടിക നൽകാൻ ഡിസിസികൾക്ക് അന്ത്യശാസനം നൽകി.

ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാനും യോ​ഗത്തിൽ തീരുമാനമായി. പുതുപ്പള്ളിയിലെ ആവേശം നിലനിർത്തി മുന്നോട്ടു പോവാനായാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മിന്നും വിജയം കൈവരിക്കാനാവുമെന്നും നേതാക്കളുടെ ഒത്തൊരുമയുള്ള പ്രകടനം വിജയത്തിൽ നിർണായക ശക്തിയായെന്നും യോഗം വിലയിരുത്തി.

അതിശക്ത മഴ‍യ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

ബിഹാർ വോട്ടർപട്ടികയിൽ നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ് പൗരന്മാർ

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; കണ്ണൂര്‍ സ്വദേശി പിടിയില്‍

ഗവര്‍ണര്‍ കേരളത്തിന് അപമാനം: കെ.സി. വേണുഗോപാല്‍ എംപി‌

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കും; വെളിച്ചമില്ലെങ്കിലും പ്രവർത്തിക്കുന്ന ക്യാമറ