Kerala

കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ ദേശീയ തലത്തിൽ മികവിൻ്റെ കേന്ദ്രമാക്കും; സയീദ് അക്തർ മിർസ

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാംസ്കാരിക നവീകരണത്തിൽ കേരളം മുൻപന്തിയിലാണ്. കേരളം ഒരു അനുഭവമാണ്.

MV Desk

കോട്ടയം: കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്യൽ സയൻസ് ആൻഡ് ആർട്സിനെ ദേശീയ തലത്തിൽ തന്നെ മികവിൻ്റെ കേന്ദ്രമാക്കുമെന്ന് പ്രശസ്ത ചലച്ചിത്രകാരൻ സയീദ് അക്തർ മിർസ. കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്‍റെ പുതിയ ചെയർമാനായി നിയമിതനായ അദ്ദേഹം.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാംസ്കാരിക നവീകരണത്തിൽ കേരളം മുൻപന്തിയിലാണ്. കേരളം ഒരു അനുഭവമാണ്. അത് അനുഭവച്ചറിയുക എന്ന ഉദ്ദേശത്തോടുകൂടിയാണ് കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തത്. കേരളത്തിൽ മാത്രമാണ് കച്ചവട , കല സിനിമ എന്ന എന്ന വേർതിരിവില്ലാത്തത്. നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിൽ കേരളം എന്നും മുൻപന്തിയിലാണ്. നിരവധി കാര്യങ്ങളിൽ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. ഉയർന്ന സാക്ഷരതാ നിരക്ക്, ജനങ്ങളുടെ പുരോഗതി, ലിംഗ സമത്വം, കുറഞ്ഞ പട്ടിണി നിരക്ക്, സാമൂഹിക ഐക്യം, മതസൗഹാർദം തുടങ്ങിയ കാര്യങ്ങളിൽ കേരളം ഏറെ മുന്നിലാണെന്നും സയീദ് മിർസ പറഞ്ഞു.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം