കെ.ടി. ജലീൽ

 
Kerala

"എടാ നിനക്ക് അഡ്രസൊക്കെ എഴുതാനറിയാമോ?", അനുമോദന ചടങ്ങിൽ കെ.ടി. ജലീൽ കുട്ടികളെ വേദിയിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചു

പാലക്കാട് മണ്ണാർക്കാട് നഗരസഭ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സംഭവം

Namitha Mohanan

പാലക്കാട്: എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയവരെ ആദരിക്കുന്ന ചടങ്ങിൽ കുട്ടികളെ വേദിയിൽ അപമാനിച്ച് മുൻ മന്ത്രി കെ.ടി. ജലീൽ. കുട്ടികളെ വേദിയിൽ വിളിച്ചുവരുത്തി എഴുതിക്കുകയും അക്ഷരത്തെറ്റുകളുടെ പേരിൽ പരസ്യമായി ശാസിക്കുകയും ചെയ്തു. പാലക്കാട് മണ്ണാർക്കാട് നഗരസഭ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സംഭവം.

സദസിലിരുന്ന കുട്ടിയോട് എടോ നിനക്ക് അഡ്രസ് എഴുതാനറിയാമോ എന്ന് ചോദിക്കുകയായിരുന്നു. പിന്നാലെ വേദിയിലേക്ക് വിളിച്ചു വരുത്തി കുട്ടികളെ കൊണ്ട് ഹിന്ദി എഴുതിച്ചു. അച്ഛന്‍റെ പേരും വിലാസവുമൊക്കെയാണ് എഴുതിച്ചത്. തെറ്റിയവരെ പരസ്യമായി ശാസിക്കുകയും ചെവിയിൽ നുള്ളുകയും ചെയ്തു.

"സംസം എന്ന വാക്കിന്‍റെ അർഥമറിയാമോ? ഫോൺ മാത്രം നോക്കിയിരുന്നാൽ പോര, പുസ്തകങ്ങളൊക്കെ വായിക്കണം. പാത്തുമ്മയുടെ ആടിൽ എന്തിനെക്കുറിച്ചാണ് പറയുന്നതെന്ന് അറിയാമോ? ഫോൺ ഉപയോഗിക്കുന്നത് അറിവ് സമ്പാദിക്കാൻ വേണ്ടിയായിരിക്കണം" വേദിയിൽ ജലീൽ പറഞ്ഞു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം