Changanassery Municipality 
Kerala

എൽഡിഎഫിന്‍റെ അവിശ്വാസ പ്രമേയം പാസായി; ചങ്ങനാശേരി നഗരസഭയിൽ യുഡിഎഫിന് ഭരണം പോയി

37 അംഗ കൗൺസിലിൽ 19 അംഗങ്ങൾ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തു

MV Desk

കോട്ടയം: ചങ്ങനാശേരി നഗരസഭാധ്യക്ഷ സന്ധ്യ മനോജിനും യുഡിഎഫ് ഭരണസമിതിക്കുമെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. 37 അംഗ കൗൺസിലിൽ 19 അംഗങ്ങൾ അവിശ്വാസ പ്രമേയത്തേ പിന്തുണച്ച് വോട്ട് ചെയ്തു. മൂന്ന് ബിജെപി അംഗങ്ങൾ വിട്ടുനിന്നു.

അവിശ്വാസ പ്രമേയത്തെ എതിര്‍ത്തുകൊണ്ട് വിപ്പ് നൽകിയ യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നെങ്കിലും വിപ്പ് ലംഘിച്ച് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും 17-ാം വാര്‍ഡ് കൗണ്‍സിലറുമായ രാജു ചാക്കോ, 33-ാം വാര്‍ഡ് കൗണ്‍സിലറും കോണ്‍ഗ്രസ് വെസ്റ്റ് മണ്ഡലം സെക്രട്ടറിയുമായ ബാബു തോമസ് എന്നിവര്‍ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തേ പിന്തുണക്കുകയായിരുന്നു. ഇതോടെ യുഡിഎഫിന് ഭരണം നഷ്ടമായി.

എല്‍.എസ്.പി.ഡി ജോയിന്‍റ് രജിസ്ട്രാര്‍ ബിനു ജോണിനാണ് 37 അംഗ കൗണ്‍സിലിലെ 17 അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. 37 അംഗ കൗണ്‍സിലില്‍ യു.ഡി.എഫിന് നാലുസ്വതന്ത്രര്‍ ഉള്‍പ്പെടെ 18 അംഗങ്ങളുടെയും എല്‍.ഡി.എഫിന് 16 അംഗങ്ങളുടെയും ബി.ജെ.പിക്ക് അംഗങ്ങളുടെയും പിന്തുണയാണ് ഉണ്ടായിരുന്നത്. നഗരസഭ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷയായിരുന്ന സ്വതന്ത്ര അംഗം ബീനാ ജോബി യു.ഡി.എഫിനുള്ള പിന്തുണ പിന്‍വലിച്ച് എല്‍.ഡി.എഫിൻ്റെ അവിശ്വാസ പ്രമേയ നോട്ടീസില്‍ ഒപ്പിട്ടിരുന്നു.

വന്യജീവി ആക്രമണം: 2 ആഴ്ചയ്ക്കുള്ളിൽ 6 പേരുടെ ജീവൻ നഷ്ടപ്പെട്ടു, അടിയന്തര ഇടപെടൽ ആവശ‍്യമാണെന്ന് പിണറായി വിജയൻ

'നിങ്ങൾ ഈ പാർട്ടി സെക്രട്ടറി ആ‍യി തുടരുന്ന കാലത്തോളം കണ്ണൂർ ജില്ലയിൽ ഇനിയും പരാജയം ഉണ്ടാകും'; കെ.കെ. രാഗേഷിന് രൂക്ഷ വിമർശനം

വി. ജോയ് ജില്ലാ സെക്രട്ടറിയാകുന്നത് ചോദ്യം ചെയ്ത് മൂന്ന് കമ്മിറ്റി അംഗങ്ങൾ; പരിചയസമ്പന്നനായ നേതാവിനെ വേണമെന്ന് ആവശ്യം

കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി രാജി വയ്ക്കും വരെ പിന്മാറില്ല; രാജ‍്യ വ‍്യാപക പ്രതിഷേധത്തിനൊരുങ്ങി പാറ്റകൾ

പിണറായി വിജയനൊപ്പം ജോലി ചെയ്ത ഉദ‍്യോഗസ്ഥൻ വേണ്ട; വനംവകുപ്പ് പിആർഒയെ സ്ഥലം മാറ്റി മന്ത്രി ഷിബു ബേബി ജോൺ