Lok Sabha Election PSC Exam Dates Changed 
Kerala

ലോക്സഭാ തെരഞ്ഞെടുപ്പ്; പിഎസ്‌സി പരീക്ഷാ തീയതികളിൽ മാറ്റം

സിപിഒ, വനിതാ സിപിഒ പരീക്ഷകളുടെ പുതിയ തീയതി ജൂണിലെ പരീക്ഷാ കലണ്ടറിനൊപ്പം പ്രസിദ്ധീകരിക്കും

Namitha Mohanan

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഏപ്രിൽ മെയ് മാസങ്ങളിൽ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റി. ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി, സിപിഒ, വനിതാ സിപിഎം, സ്റ്റാഫ് നേഴ്സ് ഇലക്ട്രീഷ്യൻ എന്നീ ടെസ്റ്റുകളിലേക്കുള്ള പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്.സിപിഒ, വനിതാ സിപിഒ പരീക്ഷകളുടെ പുതിയ തീയതി ജൂണിലെ പരീക്ഷാ കലണ്ടറിനൊപ്പം പ്രസിദ്ധീകരിക്കും.

പുതിയ തീയതി

ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി – 11.05.2024

സ്റ്റാഫ് നഴ്സ് ഗ്രേഡ്–2, ഇൻഷുറൻസ് മെഡിക്കൽ സർവീസ്/ആരോഗ്യം– 29.04.2024

ഇലക്ട്രിഷ്യൻ/ഓവർസിയർ ഗ്രേഡ്–2/സ്കിൽഡ് അസിസ്റ്റന്റ് ഗ്രേഡ്–2/ട്രേഡ്സ്മാൻ/

ലൈൻമാൻ– 30.04.2024

ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി (രണ്ടാം ഘട്ടം)– 25.05.2024

വനിതാ സിവിൽ പൊലീസ് ഓഫിസർ/മൗണ്ടഡ് പൊലീസ് കോൺസ്റ്റബിൾ–ജൂണിൽ

സിവിൽ പൊലീസ് ഓഫിസർ– ജൂണിൽ

മെസിയും അർജന്‍റീനയും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് മുഖ‍്യമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള സർക്കാർ തീരുമാനം ആത്മഹത‍്യാപരമെന്ന് കെ. സുരേന്ദ്രൻ

ഓണറേറിയം വർധനവിൽ തൃപ്തരല്ല; സമരം തുടരുമെന്ന് ആശമാർ

ക്ഷേമപെൻഷൻ 2000 രൂപയാക്കി; ആശമാർക്കും ആശ്വാസം

ഇന്ത‍്യ- പാക് യുദ്ധം അവസാനിച്ചത് തന്‍റെ ഭീഷണി മൂലമെന്ന് ട്രംപ്