Kerala

മലപ്പുറത്ത് ബൈക്കിനും കാറിനും മുകളിലേക്ക് ലോറി മറിഞ്ഞു; രക്ഷാപ്രവർത്തനം തുടരുന്നു

രണ്ടു പേർ വാഹനത്തിനടിയിൽ കുടുങ്ങിയിരിക്കുകയാണ്.

മലപ്പുറം: മലപ്പുറം മുണ്ടുപ്പറമ്പ് ബൈപ്പാസിൽ കാറിനും ബൈക്കിനും മുകളിലേക്ക് ലോറി മറിഞ്ഞു. രണ്ടു പേർ വാഹനത്തിനടിയിൽ കുടുങ്ങിയിരിക്കുകയാണ്. രക്ഷാപ്രവർത്തനം തുടരുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

കോഴിക്കോട്ടേക്ക് യാത്ര ചെയ്തിരുന്ന ലോറിയാണ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. ബൈക്കിൽ ചാരി നിന്നയാളും കാറിലുണ്ടായിരുന്നയാളുമാണ് ലോറിക്കടിയിൽ പെട്ടിരിക്കുന്നത്. അപകടത്തെത്തുടർന്ന് ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു.

യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ

കോൺഗ്രസിനെ ഉലച്ച് വയനാട്ടിലെ നേതാക്കളുടെ ആത്മഹത്യ

ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

കാർ കഴുകുന്നതിനിടെ ഷോക്കേറ്റു; യുവാവ് മരിച്ചു

മുംബൈയിൽ ഞായറും തിങ്കളും കനത്ത മഴയ്ക്ക് സാധ്യത