അഗ്നൽ 
Kerala

ഓൺലൈൻ ഗെയിമിൽ തോൽവി; കൊച്ചിയിൽ പതിനാലുകാരൻ ജീവനൊടുക്കി

വെള്ളിയാഴ്ച സ്കൂളിൽ നിന്നും വീട്ടിലെത്തി ഭക്ഷണം കഴിച്ച് മുറിയിലേക്ക് പോയതിനു പിന്നാലെയായിരുന്നു സംഭവം

Namitha Mohanan

കൊച്ചി: കൊച്ചിയിൽ പതിനാലുകാരൻ ആത്മഹത്യ ചെയ്തു. ചെങ്ങമനാട് കപ്രശേരി വടക്കുഞ്ചേരി വീട്ടിൽ ജെയ്മിയുടെ മകൻ‌ അഗ്നൽ (14) ആണ് മരിച്ചത്. ഓൺലൈൻ ഗെയിമിലെ തോൽവിയാണ് ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് വിവരം. ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

വെള്ളിയാഴ്ച സ്കൂളിൽ നിന്നും വീട്ടിലെത്തി ഭക്ഷണം കഴിച്ച് മുറിയിലേക്ക് പോയതിനു പിന്നാലെയായിരുന്നു സംഭവം. വാതിൽ തുറക്കാതെ വന്നതോടെ വീട്ടുകാർ വാതിൽ ചവിട്ടി തുറക്കുകയായിരുന്നു. റി തുറന്നപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഐഎസ്ആർഒയിൽ കൂട്ടരാജി; രാജി വച്ചത് 100ലധികം ശാസ്ത്രജ്ഞർ

12 വർഷത്തെ കാത്തിരിപ്പ്, തിരുവനന്തപുരം മൃഗശാലയിൽ കരിങ്കുരങ്ങിന് കുഞ്ഞു പിറന്നു

മ്യാൻമർ തീരത്ത് രണ്ട് ബോട്ടുകൾ മുങ്ങി; 500 ഓളം പേർ മരിച്ചു

അർജന്‍റീനയുടെ മത്സരത്തിനിടെ പവർകട്ട്; കെഎസ്ഇബി ഓഫിസ് അടിച്ചു തകർത്ത് യുവാക്കൾ

ടിഎംസി രാജ്യസഭാ എംപി രുക്മിണി മാലിക് രാജിവച്ചു; മമതയ്ക്ക് വീണ്ടും തിരിച്ചടി