എം.എ. ബേബി
ന‍്യൂഡൽഹി: കേന്ദ്ര സർക്കാരിന്‍റെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീയിൽ സംസ്ഥാനം ചേരുന്ന വിഷയം എൽഡിഎഫ് ചർച്ച ചെയ്യ്ത് തീരുമാനമെടുക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി.
കോൺഗഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ പദ്ധതി അംഗീകരിച്ചതായും എന്നാൽ കേന്ദ്ര സർക്കാരിന്‍റെ നിലപാട് ഒരു കാരണവശാലും സംസ്ഥാനം അംഗീകരിക്കില്ലെന്നും അദ്ദേഹം വ‍്യക്തമാക്കി.
മോദി സർക്കാർ വിദ‍്യാഭ‍്യാസ മേഖലയെ തകർക്കുകയാണെന്നും കേന്ദ്രത്തിന്‍റെ നയം അംഗീകരിക്കാതെ പദ്ധതിയുടെ ഗുണം കേരളത്തിന് എങ്ങനെ ലഭ‍്യമാക്കുമെന്നാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.