എം.എ. ബേബി

 
Kerala

"ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തിൽ കേന്ദ്ര നേതൃത്വം ഇടപെടില്ല": എം.എ. ബേബി

വി. കുഞ്ഞികൃഷ്ണൻ ഉയർത്തിയ ആരോപണം കേരളത്തിലെ പാർട്ടിക്ക് കൈകാര‍്യം ചെയ്യാൻ സാധിക്കുമെന്നും എം.എ. ബേബി പറഞ്ഞു

Aswin AM

ന‍്യൂഡൽഹി: ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്ര നേതൃത്വം ഇടപെടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. മുൻ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി. കുഞ്ഞികൃഷ്ണൻ ഉയർത്തിയ ആരോപണം കേരളത്തിലെ പാർട്ടിക്ക് കൈകാര‍്യം ചെയ്യാൻ സാധിക്കുമെന്നും ധനസമാഹരണം സംബന്ധിച്ച് പാർട്ടികക്കത്ത് ഒരു സംശയവുമില്ലെന്നും വളരെ സുതാര‍്യമായിട്ടാണ് കൈകാര‍്യം ചെയ്തതെന്നും എം.എ. ബേബി പ്രതികരിച്ചു.

ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർട്ടി നൽകിയ വിശദീകരണം ശരിയല്ലെന്നു കാണരുതെന്നും അദ്ദേഹം പറഞ്ഞു.

മുൻ മുഖ‍്യമന്ത്രി വി.എസ്. അച്ച‍്യുതാനന്ദന് പത്മഭൂഷൺ നൽകിയതിലും എം.എ. ബേബി പ്രതികരിച്ചു. അവാർഡ് നൽകിയതിൽ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്നില്ലെന്നു പറഞ്ഞ എം.എ. ബേബി വിഎസ് ജീവിച്ചിരുന്നെങ്കിൽ അവാർഡ് നിരസിക്കുമായിരുന്നുവെന്ന് കൂട്ടിച്ചേർത്തു.

ലൈംഗികാതിക്രമക്കേസിൽ നീലലോഹിതദാസൻ നാടാർ കുറ്റവിമുക്തൻ; ‌വിധി ശരി വച്ച് സുപ്രീം കോടതി

സ്വർണക്കൊള്ളയിലെ നേതാക്കൾക്കെതിരേ നടപടിയില്ല; കുഞ്ഞികൃഷ്ണനെതിരേ ഉടൻ നടപടിയെന്ന് വി.ഡി. സതീശൻ

കുട്ടികളെ ബോണറ്റിലിരുക്കി സാഹസിക യാത്ര; അച്ഛൻ പൊലീസ് കസ്റ്റഡിയിൽ

ശബരിമല സ്വർണക്കൊള്ള; എസ്ഐടിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

" വിനായക് ദാമോദര്‍ സതീശന്‍ എന്നു ഞാൻ വിളിക്കുന്നില്ല'': ശിവൻകുട്ടി