മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്; ഒളിവിലുള്ള പൊലീസ് ഉദ‍്യോഗസ്ഥരിൽ ഒരാളുടെ പാസ്പോർട്ട് അന്വേഷണ സംഘം പിടിച്ചെടുത്തു

 

file image

Kerala

മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്; പ്രതിയായ പൊലീസ് ഉദ‍്യോഗസ്ഥരിൽ ഒരാളുടെ പാസ്പോർട്ട് അന്വേഷണ സംഘം പിടിച്ചെടുത്തു

ജില്ലാ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് ഡ്രൈവറായ കെ. ഷൈജിത്തിന്‍റെ പാസ്പോർട്ടാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്

കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പ്രതികളായ പൊലീസ് ഉദ‍്യോഗസ്ഥരിൽ ഒരാളുടെ പാസ്പോർട്ട് അന്വേഷണ സംഘം പിടിച്ചെടുത്തു. ജില്ലാ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് ഡ്രൈവറായ കെ. ഷൈജിത്തിന്‍റെ പാസ്പോർട്ടാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്.

സസ്പെൻഷൻ ഉത്തരവിനു പിന്നാലെയായിരുന്നു കുന്നമംഗലം പടനിലം സ്വദേശി സിപിഒ സനിത്തും കെ. ഷൈജിത്തും ഒളിവിൽ പോയത്. ഇവർക്കായുള്ള അന്വേഷണം ശക്തമാക്കിയതായി പൊലീസ് വ‍്യക്തമാക്കി

കേസിൽ മുഖ‍്യപ്രതിയായ ബിന്ദുവുമായി സാമ്പത്തിക ഇടപാട് നടത്തിയെന്നുള്ളതിന്‍റെ രേഖകളും അനാശാശ‍്യ കേന്ദ്രത്തിൽ ഇരുവരും നിത‍്യ സന്ദർശകരായിരുന്നുവെന്നും പൊലീസിനു വിവരം ലഭിച്ചിരുന്നു. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേർ പ്രതിയാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

ലെജൻഡ്സ് ലീഗ്: ഇന്ത്യ സെമി ഫൈനലിൽനിന്നു പിൻമാറി

112 സേവനം ദുരുപയോഗം ചെയ്താൽ നടപടി

127 വർഷത്തിനൊടുവിൽ ബുദ്ധന്‍റെ തിരുശേഷിപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തി

ഇന്ത്യക്കു നേരേ വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്

ആദ്യ ഐഎസ്ആര്‍ഒ- നാസ സംയുക്ത ദൗത്യം; നിസാര്‍ വിജയകരമായി വിക്ഷേപിച്ചു | Video