മലപ്പുറത്ത് ഉത്സവത്തിനിടെ വെടിവയ്പ്പ്; യുവാവിന് ഗുരുതര പരുക്ക്

 

representative image

Kerala

മലപ്പുറത്ത് ഉത്സവത്തിനിടെ വെടിവയ്പ്പ്; യുവാവിന് ഗുരുതര പരുക്ക്

ചെമ്പ്രശേരി സ്വദേശി ലുക്മാനാണ് ഗുരുതരമായി പരുക്കേറ്റത്

Namitha Mohanan

മലപ്പുറം: പാണ്ടിക്കാട് ചെമ്പ്രശേരി ഈസ്റ്റിൽ‌ ഉത്സവത്തിനിടെയുണ്ടായ വെടിവയ്പ്പിൽ യുവാവിന് ഗുരുതരമായി പരുക്കേറ്റു. കോടശേരി സ്വദേശികളും ചെമ്പ്രശേരി സ്വദേശികളും തമ്മിൽ കഴിഞ്ഞ ആഴ്ചയിൽ മറ്റൊരു ഉത്സവത്തിനിടെയുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് നിഗമനം.

ചെമ്പ്രശേരി സ്വദേശി ലുക്മാനാണ് (37) ഗുരുതരമായി പരുക്കേറ്റത്. ലുക്മാന്‍റെ കഴുത്തിന് വെടിയേറ്റതായാണ് പ്രാഥമിക നിഗമനം. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടശേരി സ്വദേശികളാണ് വെടിയുതിർത്തതെന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പൊലീസ് കസ്റ്റഡിയിൽ

ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേട്; വിജിലൻസിന്‍റെ പ്രത്യേക സംഘം അന്വേഷിക്കും

വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി; ഹർജി സുപ്രീംകോടതി പരിഗണിച്ചില്ല

പശ്ചിമ ബംഗാളിൽ നിപ ബാധിച്ച നഴ്സുമാരുടെ ആരോഗ്യനില അതീവ ഗുരുതരം; ഒരാൾ കോമയിൽ

പാതിവില തട്ടിപ്പ് കേസ്; ലാലി വിൻസെന്‍റിന് ക്രൈംബ്രാഞ്ചിന്‍റെ ക്ലീൻചിറ്റ്