കൊമ്പൻ ചന്ദ്രശേഖരൻ 
Kerala

ഗുരുവായൂര്‍ ആനക്കോട്ടയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു

ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ രതീഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു

ഗുരുവായൂർ: ഗുരുവായൂര്‍ ആനക്കോട്ടയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു. കൊമ്പൻ ചന്ദ്രശേഖരനാണ് പാപ്പാനെ കുത്തികൊന്നത്. രണ്ടാം പാപ്പാനായ എ.ആർ. രതീഷാണ് മരിച്ചത്. 25 വർഷമായി പുറത്തിറക്കാത്ത ഒറ്റകൊമ്പനായ ചന്ദ്രശേഖരനെ അടുത്തിടെയാണ് എഴുന്നള്ളിച്ചത്.

ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ രതീഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. നേരത്തെയും ആക്രമണവാസനയുള്ളതിനാലാണ് ആനയെ ആനക്കോട്ടയില്‍ നിന്ന് പുറത്തിറിക്കാതിരുന്നത്.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി