ധന്യ മോഹന്‍ 
Kerala

മണപ്പുറം ഗ്രൂപ്പിൽ നിന്ന് 20 കോടി രൂപ തട്ടിയെടുത്തു; മുൻ എജിഎം ധന്യ മോഹൻ ഇഡിക്ക് മുന്നിൽ ഹാജരായി

5 വർഷം ധന്യ മണപ്പുറം ഗ്രൂപ്പിന്‍റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു

Namitha Mohanan

കൊച്ചി: മണപ്പുറം ഗ്രൂപ്പിന്‍റെ സ്ഥാപനത്തിൽ നിന്ന് 20 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ മുൻ അസിസ്റ്റന്‍റ് ജനറൽ മനേജർ ധന്യ മോഹനെ ഇഡി ചോദ്യം ചെയ്യുന്നു. ഇഡി നിർദേശത്തെ തുടർന്ന് കൊച്ചി ഓഫിസിൽ ഹാജരായ ധന്യയെ ചോദ്യം ചെയ്തുവരികയാണ്.

5 വർഷം ധന്യ മണപ്പുറം ഗ്രൂപ്പിന്‍റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. ഈ കാലയളവിൽ ഏകദേശം 20 കോടിയോളം രൂപ തട്ടിയതായാണ് കേസ്. തട്ടിയെടുത്ത തുക ധന്യ ബന്ധുക്കളുടെ അക്കൗണ്ടിലേക്കും ഭർത്താവിന്‍റെ എൻആർഐ അക്കൗണ്ടിലേക്കും മാറ്റിയതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ റമ്മി അടക്കമുള്ള ഗെയിമുകൾക്കായാണ് ധന്യ പണം പ്രധാനമായും ഉപയോഗിച്ചിരുന്നത്. ധന്യയ്ക്ക് കുഴൽപണ ബന്ധവും ഇഡി സംശയിക്കുന്നുണ്ട്.

തട്ടിപ്പ് പുറത്തായതോടെ ധന്യ ഒളിവിൽ പോയിരുന്നു. തുടർന്ന് കൊല്ലം പൊലീസിൽ കീഴടങ്ങുകയായിരുന്നു. ആദ്യം പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഇപ്പോൾ ഇഡിയാണ് അന്വേഷിക്കുന്നത്.

Get updates on WhatsApp

ബ്രിക്സ് ഉച്ചകോടി: സസ്പെൻസിന് വിരാമം; ഷി ജിൻപിങ് ഇന്ത്യയിലെത്തും

ബ്രിക്സ് ഉച്ചകോടി; ലോകനേതാക്കൾക്കായി 500 ആഡംബര വാഹനങ്ങൾ സജ്ജം

ചൈനയിൽ ചരക്കുകപ്പലിന് തീപിടിച്ചു; 20 പേർ മരിച്ചു, അഞ്ച് പേരെ കാണാനില്ല

ചാറ്റ്ജിപിടിയുടെ ‘80 വൈബ്’ ട്രെൻഡ് രാഷ്ട്രീയപ്പോരിലേക്ക്; കോൺഗ്രസും ബിജെപിയും എഐ ചിത്രങ്ങളുമായി രംഗത്ത്

ചെങ്കോട്ട സ്ഫോടനത്തിലെ മുഖ‍്യ പ്രതി ഉമർ നബി ആദ‍്യം ല‍ക്ഷ‍്യമിട്ടത് ഡൽഹിയിലെ ജൈന ക്ഷേത്രം; കൂടുതൽ വിവരങ്ങൾ പുറത്ത്