marine drive entry ban has been waived 
Kerala

ഏതു നേരത്തും പ്രവേശിക്കാം; മറൈൻ ഡ്രൈവ് പ്രവേശനവിലക്ക് ഒഴിവാക്കി

തിങ്കളാഴ്ച ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം

MV Desk

കൊച്ചി: എറണാകുളം മറൈൻ ഡ്രൈവിൽ ഏർപ്പെടുത്തിയ രാത്രികാല പ്രവേശന വിലക്ക് നടപ്പാക്കില്ലെന്നറിയിച്ച് ജിസിഡിഎ. ഏതു സമയത്തും പ്രവേശിക്കാമെന്നും പ്രവേശനത്തിന് വിലക്കുണ്ടാവില്ലെന്നും ജിസിഡിഎ അറിയിച്ചു. തിങ്കളാഴ്ച ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.

മറൈൻ ഡ്രൈവിൽ രാത്രി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ ആലോചിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയിരുന്നില്ല. എന്നാൽ രാത്രി കാലങ്ങളിൽ അമിത ഉച്ചഭാഷിണിപ്രയോഗവും ശബ്ദമലീനികരണവും അനുവദിക്കില്ല. നിയമവിരുദ്ധകാര്യങ്ങൾ അവിടെ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ പൊലീസ് നിയന്ത്രണങ്ങളുണ്ടാകുമെന്നും ജിസിഡിഎ വ്യക്തമാക്കി.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി