Kerala

പ്ര​സ​വം ന​ട​ക്കു​ന്ന എ​ല്ലാ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും മാ​തൃ​യാ​നം പ​ദ്ധ​തി

നി​ല​വി​ല്‍ പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, മ​ല​പ്പു​റം, വ​യ​നാ​ട്, കാ​സ​ര്‍ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ പ്ര​സ​വം ന​ട​ക്കു​ന്ന മു​ഴു​വ​ന്‍ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും പ​ദ്ധ​തി ന​ട​പ്പാ​യി.

തി​രു​വ​ന​ന്ത​പു​രം: പ്ര​സ​വ​ശേ​ഷം അ​മ്മ​യേ​യും കു​ഞ്ഞി​നേ​യും സൗ​ജ​ന്യ​മാ​യി വാ​ഹ​ന​ത്തി​ല്‍ വീ​ട്ടി​ലെ​ത്തി​ക്കു​ന്ന മാ​തൃ​യാ​നം പ​ദ്ധ​തി സെ​പ്റ്റം​ബ​ര്‍ മാ​സ​ത്തോ​ടെ പ്ര​സ​വം ന​ട​ക്കു​ന്ന എ​ല്ലാ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും ന​ട​പ്പാ​കു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍ജ്.

നി​ല​വി​ല്‍ പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, മ​ല​പ്പു​റം, വ​യ​നാ​ട്, കാ​സ​ര്‍ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ പ്ര​സ​വം ന​ട​ക്കു​ന്ന മു​ഴു​വ​ന്‍ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും പ​ദ്ധ​തി ന​ട​പ്പാ​യി. തി​രു​വ​ന​ന്ത​പു​ര​ത്തും ക​ണ്ണൂ​രും ഉ​ട​ന്‍ യാ​ഥാ​ർ​ഥ്യ​മാ​കും. എ​പി​എ​ല്‍, ബി​പി​എ​ല്‍ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​ര്‍ക്കും ഈ ​പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

പൂ​ര്‍ത്തീ​ക​രി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍ജ് നി​ര്‍വ​ഹി​ക്കും. പ്ര​സ​വ​ശേ​ഷം അ​മ്മ​യേ​യും കു​ഞ്ഞി​നേ​യും സൗ​ജ​ന്യ​മാ​യി വാ​ഹ​ന​ത്തി​ല്‍ വീ​ട്ടി​ലെ​ത്തി​യ്ക്കു​ന്ന മാ​തൃ​യാ​നം പ​ദ്ധ​തി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലും ആ​രം​ഭി​ക്കു​ന്ന​തി​ന് ട്ര​യ​ല്‍ റ​ണ്‍ ആ​രം​ഭി​ച്ചു. 28 വാ​ഹ​ന​ങ്ങ​ളാ​ണ് പ​ദ്ധ​തി​ക്കാ​യി ഇ​വി​ടെ സ​ജ്ജ​മാ​ക്കി​യ​ത്.

പ്ര​തി​വ​ര്‍ഷം പ​തി​നാ​യി​ര​ത്തോ​ളം പ്ര​സ​വ​ങ്ങ​ളാ​ണ് എ​സ്എ​ടി ആ​ശു​പ​ത്രി​യി​ല്‍ ന​ട​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം പ്ര​സ​വം ന​ട​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളി​ലൊ​ന്നാ​യ ഇ​വി​ടെ ഈ ​പ​ദ്ധ​തി യാ​ഥാ​ര്‍ത്ഥ്യ​മാ​കു​ന്ന​തോ​ടെ അ​നേ​കാ​യി​രം കു​ടും​ബ​ങ്ങ​ള്‍ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്തി​ന് പു​റ​മേ മ​റ്റ് ജി​ല്ല​ക​ളി​ല്‍ നി​ന്നും വി​ദ​ഗ്ധ പ്ര​സ​വ ചി​കി​ത്സ​യ്ക്കാ​യി എ​സ്എ​ടി​യി​ല്‍ എ​ത്തു​ന്നു​ണ്ട്. വീ​ട്ടി​ലേ​യ്ക്കു​ള്ള ദീ​ര്‍ഘ​ദൂ​ര യാ​ത്ര​യ്ക്ക് വ​ള​രെ​യ​ധി​കം തു​ക ചെ​ല​വാ​കാ​റു​ണ്ട്. പ​ല​ര്‍ക്കും ഇ​ത് താ​ങ്ങാ​നാ​വി​ല്ല. ഈ ​പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ എ​ല്ലാ​വ​ര്‍ക്കും ഏ​റെ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

മനുഷ്യ-​വന്യജീവി സംഘര്‍ഷം: നിയമനിർ​മാണവുമായി സർക്കാർ മുന്നോട്ട്, കരട് ബില്‍ നിയമവകുപ്പിന്‍റെ പരിഗണനയിൽ

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസ് പാഠ പുസ്തകത്തിൽ; കരിക്കുലം കമ്മിറ്റി അം​ഗീകാരം നൽകി

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി

"അച്ഛനെ നെഞ്ചേറ്റി കാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും വലിയ വിശ്വാസത്തിലാണ്''; കുറിപ്പുമായി വിഎസിന്‍റെ മകൻ

ഒരോ വിദ്യാർഥിക്കും 25,000 രൂപ വീതം; 235 കോടി രൂപ കൈമാറി മധ്യപ്രദേശ് മുഖ്യമന്ത്രി