സുഹാൻ
പാലക്കാട്ട്: പാലക്കാട് ചിറ്റൂരിൽ നിന്ന് ശനിയാഴ്ച കാണാതായ കുട്ടിയെ കുളിത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇത് സംബന്ധിച്ച് ജില്ലാ കലക്റ്റർക്ക് വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകി. ആറുവയസുകാരനായ സുഹാനെ ഞായറാഴ്ച രാവിലെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടി വീട്ടിൽ നിന്നും അധികം പുറത്തിറങ്ങാറില്ലെന്ന് നാട്ടുകാർ പറയുന്നു. കുളം റോഡരികിലല്ല, അതിനാൽ തന്നെ കുട്ടി തനിയെ കുളത്തിനരികിലേക്ക് എത്തുക പ്രയാസമാണ്. മാത്രമല്ല, കുട്ടി എങ്ങനെ കുളത്തിൽ വീണു എന്നതിൽ വ്യക്തതയില്ലെന്നും നാട്ടുകാർ പറയുന്നു. കുട്ടിക്ക് സംസാരിക്കാൻ ചെറിയ പ്രയാസമുള്ള ആളാണ്. അതിനാൽ തന്നെ കുട്ടി തനിയെ പുറത്തേക്ക് പോവാറില്ലെന്നും ആശാവർക്കർക്കർ ഉൾപ്പെടെയുള്ളവർ പറയുന്നു.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അമ്പാട്ടുപാളയം എരുമൻകോട് മുഹമ്മദ് അനസ്– തൗഹിത ദമ്പതികളുടെ ഇളയമകൻ സുഹാൻ. സംസാരിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടിയാണ്. കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ പിണങ്ങി ഇറങ്ങിപ്പോയതാണെന്നാണ് നിഗമനം.