PV Anvar MLA file
Kerala

എന്‍റെ ഉത്തരവാദിത്വം തീർന്നു, ബാക്കി ഒക്കെ മുഖ്യമന്ത്രിയും പാർട്ടിയും ചേർന്ന് തീരുമാനിക്കട്ടെ..; പി.വി. അൻവർ‌

എം.ആർ. അജിത് കുമാറിനെ മാറ്റണമോ മാറ്റണ്ടയോ എന്നു പറയാൻ ഞാൻ ആളല്ല. വിഷയം ചൂണ്ടിക്കാട്ടുക എന്നതായിരുന്നു എന്‍റെ ഉത്തരവാദിത്വം

തിരുവനന്തപുരം: താൻ ആരോപിച്ച കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയെന്നും ഇതോടെ തന്‍റെ ഉത്തരവാദിത്വം തീർന്നെന്നും പി.വി. അൻവർ എംഎൽഎ. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയോട് വിശദീകരിച്ചിട്ടുണ്ട്. എഴുതിക്കൊടുക്കേണ്ട കാര്യങ്ങളെല്ലാം എഴുതിക്കൊടുക്കുകയും ചെയ്തു. ഇതോടെ തന്‍റെ ഉത്തരവാദിത്വം കഴിഞ്ഞെന്നും ഇനിയുള്ള കാര്യങ്ങളെല്ലാം സർക്കാർ ചെയ്യട്ടെയെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പി.വി. അൻവർ എംഎൽഎ.

എഡിജിപി അജിത് കുമാറിനെ മാറ്റി നിർത്തി അന്വേഷണം നടത്തണോ എന്ന കാര്യ സർക്കാർ തീരുമാനിക്കും. വിഷയത്തിൽ പാർട്ടി സെക്രട്ടറിക്കും പരാതി നൽകും. ഇനി അന്വേഷണ സംഘത്തോട് സഹകരിക്കുക എന്നത് മാത്രമാണ് തന്‍റെ ഉത്തരവാദിത്വമെന്നും അൻവർ പറഞ്ഞു. തങ്ങളുടെ പിന്നിൽ‌ ആരാണെന്ന ചോദ്യത്തിന് സർവശക്തനായ ദൈവം എന്നായിരുന്നു അൻവറിന്‍റെ പ്രതികരണം.

എം.ആർ. അജിത് കുമാറിനെ മാറ്റണമോ മാറ്റണ്ടയോ എന്നു പറയാൻ ഞാൻ ആളല്ല. വിഷയം ചൂണ്ടിക്കാട്ടുക എന്നതായിരുന്നു എന്‍റെ ഉത്തരവാദിത്വം. അത് ഞാൻ നിറവേറ്റി. ബാക്കി കാര്യങ്ങളെല്ലാം പാർട്ടിയും മുഖ്യമന്ത്രിയും തീരുമാനിക്കട്ടെ. പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും വിഷയത്തെ വേണ്ട വിധം കൈകാര്യം ചെയ്യുമെന്നാണ് കരുതുന്നതെന്നും അൻവർ പറഞ്ഞു. എഡിജിപിയെ മാറ്റാതെ സമഗ്രമായ അന്വേഷണം നടക്കുമോ എന്ന ചോദ്യത്തിന് കാത്തിരുന്നു കാണാമെന്നായിരുന്നു അൻവറിന്‍റെ ഉത്തരം. അജിത് കുമാറിനെ മാറ്റി നിര്‍ത്തിയുള്ള അന്വേഷണമാണോ പ്രതീക്ഷിക്കുന്നത് എന്ന ആവര്‍ത്തിച്ചുളള ചോദ്യത്തിന് ഞാൻ വലിയ പ്രതീക്ഷയുള്ള ആളാണെന്ന് അൻവർ മറുപടി നൽകി.

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു