കാലവർഷം ദുർബലമാകുന്നു; കാരണം എൽ നിനോ

 
Kerala

കാലവർഷം ദുർബലമാകുന്നു; കാരണം എൽ നിനോ

തിങ്കളാഴ്ച മുതല്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല.

നീതു ചന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തി ഏതാനും ദിവസങ്ങള്‍ക്കകം തന്നെ കാലവര്‍ഷം ദുര്‍ബലമാകുന്നു. എല്‍നിനോ പ്രതിഭാസമാണ് കാലവര്‍ഷം ദുര്‍ബലമാകാന്‍ കാരണമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന സൂചന.

ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെലോ അലർട്ട് ഉള്ളത്. തിങ്കളാഴ്ച മുതല്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. 5 ദിവസത്തെ പ്രവചനത്തില്‍ തിങ്കൾ മുതല്‍ ബുധൻ വരെ ഒരു ജില്ലയിലും ശക്തമായ മഴ മുന്നറിയിപ്പില്ല. കാലവര്‍ഷ സീസണില്‍ മിതമായതോ ശക്തമായതോ ആയ എല്‍നിനോയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

നിലവില്‍ ഭൂമധ്യരേഖാ പസഫിക് സമുദ്രത്തില്‍ എല്‍ നിനോ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) സമയത്ത് ഇത് കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതിതീവ്ര മഴ; 10 ജില്ലകളിലെ സ്കൂളുകൾക്ക് ബുധനാഴ്ച അവധി

രണ്ട് കോടി വിലമതിക്കുന്ന 400 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

'ഗജിനി', 'ലഗാൻ' ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

ഝാർഖണ്ഡിൽ മിന്നലേറ്റ് 13 പേർ മരിച്ചു; എട്ട് പേർക്ക് പരുക്ക്

എൻജിൻ പണിമുടക്കി; റോ റോ കടലിലേക്ക് ഒഴുകി, കൊച്ചുകുട്ടികളടക്കം 50 യാത്രക്കാരെ രക്ഷപ്പെടുത്തി