കണ്ണൂരിൽ അമ്മയും 2 മക്കളും കിണറ്റിൽ മരിച്ച നിലയിൽ

 
file
Kerala

കണ്ണൂരിൽ അമ്മയും 2 മക്കളും കിണറ്റിൽ മരിച്ച നിലയിൽ

ഭാമ, മക്കളായ ശിവനന്ദ് (14), അശ്വന്ത് (9) എന്നിവരാണ് മരിച്ചത്

കണ്ണൂർ: അമ്മയെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂരിലെ മീൻകുന്നിലാണ് സംഭവം. ഭാമ, മക്കളായ ശിവനന്ദ് (14), അശ്വന്ത് (9) എന്നിവരാണ് മരിച്ചത്. വ‍്യാഴാഴ്ച രാത്രിയോടെ തന്നെ മൂവരെയും കാണാതായിരുന്നു.

തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് ഇവരുടെ മൃതദേഹം വീടിനു സമീപത്തുള്ള കിണറ്റിൽ നിന്നും കണ്ടെത്തിയത്. ആത്മഹത‍്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഏറെകാലമായി ഭർത്താവുമായി വേർപിരിഞ്ഞ് കഴിയുന്ന ഭാമ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നാണ് വിവരം. മൃതദേഹം കിണറ്റിൽ നിന്നും പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ് പൊലീസ്.

ഭീകരതക്കെതിരേ ഇന്ത്യക്ക് ചൈനയുടെ പിന്തുണ

ഇന്ത്യക്കു തീരുവ ചുമത്താൻ യൂറോപ്പിനു മേൽ യുഎസ് സമ്മർദം

ഓണക്കാലത്ത് നാല് സ്പെഷ്യൽ ട്രെയ്നുകൾ കൂടി

കശ്മീർ ക്ഷേത്രത്തിൽ പണ്ഡിറ്റുകൾ ആരാധന പുനരാരംഭിച്ചു

ഇന്ത്യയിൽ ടിക് ടോക് പ്രവർത്തനം പുനരാരംഭിക്കുന്നു