ശരണ്യക്ക് ജീവപര്യന്തം
കണ്ണൂർ: കണ്ണൂരിൽ ഒന്നര വയസുകാരനെ കടലിൽ എറിഞ്ഞ കൊന്നക്കേസിൽ അമ്മയ്ക്ക് ജീവപര്യന്തം. തയ്യിൽ കടപ്പുറത്തെ ശരണ്യയെയാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ കുറ്റക്കാരിയാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഗൂഢാലോചനയും പ്രേരണയും തെളിയിക്കാനാവാത്തതിനെ തുടർന്ന് ശരണ്യയുടെ സുഹൃത്ത് നിധിനെ കോടതി വെറുതെ വിട്ടു.
തെളിവുകൾ കണ്ടെത്തുന്നതിൽ പൊലീസിനും പ്രോസിക്യൂഷനും വീഴ്ച വരുത്തിയെന്ന് കോടതി പറഞ്ഞു.
യുവതിയും നിധിനും തമ്മിലുള്ള അവിഹിത ബന്ധങ്ങളിലേക്കാണ് പൊലീസ് അന്വേഷണം നടത്തിയതെന്നും കുട്ടിയെ കൊലപ്പെടുത്തിയതിൽ തെളിവുകൾ കണ്ടെത്തുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്നും കോടതി വിമർശിച്ചു. 2020 ഫെബ്രുവരി 17നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കാമുകന്‍റെ കൂടെ ജീവിക്കാൻ ശരണ്യ മകനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്.