മുരാരി ബാബു

 
Kerala

ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിന് ജാമ‍്യം

കൊല്ലം വിജിലൻസ് കോടതിയാണ് കർശന ഉപാധികളോടെ മുരാരി ബാബുവിന് ജാമ‍്യം അനുവദിച്ചത്

Aswin AM

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിന് കോടതി ജാമ‍്യം അനുവദിച്ചു.

കൊല്ലം വിജിലൻസ് കോടതിയാണ് കർശന ഉപാധികളോടെ മുരാരി ബാബുവിന് ജാമ‍്യം അനുവദിച്ചത്. അറസ്റ്റിലായി 90 ദിവസം പൂർത്തിയായപ്പോഴാണ് സ്വാഭാവിക ജാമ‍്യം അനുവദിച്ചത്.

ദ്വരപാലക കേസിലും കട്ടിളപ്പാളി കേസിലുമാണ് ജാമ‍്യം. സ്വർണപ്പാളികൾ ചെമ്പാണെന്ന് വ്യാജരേഖ ഉണ്ടാക്കിയ ഗൂഢാലോചനയിലെ പ്രധാന കണ്ണിയാ‍ണ് മുരാരി ബാബു. കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം കടത്താൻ എല്ലാ ഒത്താശയും ചെയ്ത സംഘത്തിലെ പ്രധാനിയാണ് മുരാരി ബാബു.

സ്വർണക്കൊള്ളക്ക് വഴിതെളിച്ച ആസൂത്രണത്തിന് പിന്നിൽ മുരാരി ബാബുവാണെന്നാണ് ദേവസ്വം വിജിലിൻസിന്‍റെയും എസ്ഐടിയുടെയും കണ്ടെത്തൽ. പാളികൾ പോറ്റിയുടെ കൈവശം തന്നെ കൊടുത്ത് വിടാൻ അനുവദിക്കണമെന്ന കുറിപ്പ് ദേവസ്വം ബോർഡിന് നൽകിയതും മുരാരി ബാബുവാണ്.

ജനങ്ങൾ മാറി ചിന്തിക്കേണ്ട സമയമായി; ഇടതു-വലതു പാർട്ടികളെ വിമർശിച്ച് പ്രധാനമന്ത്രി

"ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ പേര് ആസാദ് ഹിന്ദ് എന്നാക്കി മാറ്റണം"; മോദിക്ക് കത്തെഴുതി കെ.കവിത

കനത്ത മഞ്ഞുവീഴ്ച; ശ്രീനഗർ വിമാനത്താവളത്തിലെ സർവീസുകൾ പൂർണമായും റദ്ദാക്കി

സിറാജിനെ അടിച്ച് പറത്തി സർഫറാസ് ഖാൻ; രഞ്ജി ട്രോഫിയിൽ വെടിക്കെട്ട് ഇരട്ടസെഞ്ചുറി

ബൈക്ക് ടാക്സി നിരോധനം കർണാടക ഹൈക്കോടതി നീക്കി; നിയന്ത്രണം സർക്കാരിന് ഏർപ്പെടുത്താം