PMA Salam file
Kerala

''നിലവിൽ ലീഗ് ഭാരവാഹിയല്ല, നേരത്തെ ആയിരിക്കാം''; എൻ.എ. അബൂബക്കറിനെ തള്ളി ലീഗ്

നവകേരള സദസുമായി ലീഗ് സഹകരിക്കുന്നില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു

MV Desk

മലപ്പുറം: നവകേരള സദസിലെത്തിയ എൻ.എ. അബൂബക്കറിനെ തള്ളി ലീഗ് നേതാക്കളായ പി.എം.എ. സലാമും പി.കെ. കുഞ്ഞാലിക്കുട്ടിയും. എൻ.എ. അബൂബക്കർ നിലവിൽ ലീഗ് ഭാരവാഹിയല്ല. നേരത്തെ ആയിരിക്കാമെന്നുമായിരുന്നു സലാമിന്‍റെ പ്രതികരണം.

ഭാരവാഹികൾ ആരെങ്കിലും പങ്കെടുത്തതായി ശ്രദ്ധയിൽ പെട്ടാൽ നടപടി ഉണ്ടാകും. കേരള ബാങ്ക് വിഷയത്തിൽ എല്ലാ ദിവസവും പ്രതിരിക്കേണ്ടതില്ലെന്നാണ് ലീഗ് നേരത്തെ പറഞ്ഞിരുന്നത്. ഇത് വീണ്ടും ആവർത്തിക്കേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

നവകേരള സദസുമായി ലീഗ് സഹകരിക്കുന്നില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. വളരെ വ്യക്തമായി യുഡിഎഫ് ഇക്കാര്യത്തിൽ തീരുമാനം എടുത്തതാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

മഹായുതി മുംബൈ ഭരിക്കും; അവസാനിച്ചത് 28 വർഷത്തെ താക്കറെ ഭരണം

ജെ.സി. ഡാനിയേൽ പുരസ്കാരം ശാരദയ്ക്ക്

ടോൾ പ്ലാസകളിൽ പൈസ വാങ്ങില്ല; പുതിയ നിയമം ഏപ്രിൽ 1 മുതൽ

മുസ്‌ലിംകൾക്കെതിരായ ആൾക്കൂട്ട ആക്രമണങ്ങൾ രാജ‍്യത്ത് വർധിച്ചു വരുന്നു; കോടതിയലക്ഷ‍്യ ഹർജിയുമായി സമസ്ത

രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസ്; ഹൈക്കോടതിയെ സമീപിച്ച് ഫെനി നൈനാൻ