വയനാട്: വയനാട് മുട്ടിൽ മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരന്മാർക്ക് തിരിച്ചടി. തടികൾ കണ്ടുകെട്ടിയ വനം വകുപ്പ് നടപടിക്കെതിരേ പ്രതികൾ നൽകിയ അപ്പീൽ വയനാട് അഡീഷണൽ ജില്ലാ കോടതി തള്ളി. പ്രതികളായ ആന്‍റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരുടെ അപ്പീലാണ് കോടതി തള്ളിയത്.
തടികൾ മുറിച്ചുമാറ്റിയത് വനം ഭൂമിയിൽ നിന്നോ റവന്യൂ ഭൂമിയിൽ നിന്നോ ആണെന്ന വനം വകുപ്പിന്‍റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മറ്റ് കേസുകൾക്ക് ഈ ഉത്തരവ് ഗുണം ചെയ്തേക്കും. പൊലീസ് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
2020-21 കാലഘട്ടത്തിൽ റവന്യൂ സെക്രട്ടറി പുറത്തിറക്കിയ വിവാദ ഉത്തരവിന്‍റെ മറവിൽ മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് അഗസ്റ്റിൻ സഹോദരന്മാർ ഈട്ടിത്തടികൾ മുറിച്ചു കടത്തുകയായിരുന്നു. പതിനഞ്ച് കോടിയോളം വില വരുന്ന തടികളാണ് മുറിച്ച് കടത്തിയത്.