ഫയൽ ചിത്രം 
Kerala

മു​ട്ടി​ലി​ൽ മ​രം മു​റി​: കു​റ്റ​പ​ത്രം സമ​ർ​പ്പി​ക്കാ​ന്‍ അ​ടി​യ​ന്ത​ര നടപടികൾ സ്വീ​ക​രി​ച്ചു

ഷംസുദ്ദീന്‍റെ ചോദ്യത്തിനു മറുപടിയായാണ് നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി

MV Desk

തി​രു​വ​ന​ന്ത​പു​രം: മു​ട്ടി​ലി​ൽ അ​ന​ധി​കൃ​ത​മാ​യി മ​രം മു​റി​ച്ചു ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മീ​ന​ങ്ങാ​ടി, മേ​പ്പാ​ടി സ്‌​റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്‌​റ്റ​ർ ചെ​യ്‌​ത 6 കേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു.

മീ​ന​ങ്ങാ​ടി സ്‌​റ്റേ​ഷ​നി​ൽ ര​ജി​സ്‌​റ്റ​ർ ചെ​യ്‌​ത കേ​സി​ൽ മു​റി​ച്ചു​ക​ട​ത്തി​യ മ​ര​ത്തി​ന്‍റെ ഡി​എ​ൻ​എ സ​ർ​ട്ടി​ഫി​ക്ക​റ്റും പ്രാ​യം നി​ർ​ണ​യി​ക്കു​ന്ന​തി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റും ല​ഭി​ച്ചു. കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ചു​വ​രു​ന്നു. ബാ​ക്കി​യു​ള്ള കേ​സു​ക​ളി​ലും മ​ര​ത്തി​ന്‍റെ പ്രാ​യ​നി​ർ​ണ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ്‌, വി​ല നി​ർ​ണ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ്‌ എ​ന്നി​വ ല​ഭി​ക്കു​ന്ന മു​റ​യ്‌​ക്ക്‌ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ഷംസുദ്ദീന്‍റെ ചോദ്യത്തിനു മറുപടിയായാണ് നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി. മുട്ടിൽ സൗത്ത് വില്ലേജിൽ നിന്ന് അഗസ്റ്റിന്‍ സഹോദരങ്ങൾ 104 മരങ്ങൾ കടത്തിയതാണ് കേസ്. നിലവിൽ കുപ്പാടി ഡിപ്പോയിൽ മരങ്ങൾ സൂക്ഷിച്ചിട്ടുണ്ട്.

മുട്ടിൽ മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരന്മാർക്ക് തിരിച്ചടി; വനംവകുപ്പ് നടപടിക്കെതിരായ അപ്പീൽ തള്ളി

"തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുന്നിലുണ്ടാവണം'': തരൂരിനെ വീട്ടിലെത്തി കണ്ട് സതീശൻ

മുൻ നക്സൽ നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു

മത്സരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തൊട്ടാകെ പോസ്റ്ററുകൾ; മൂഡില്ലെന്ന് മുരളീധരൻ

ഐപിഎസ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ നിർബന്ധമാക്കി ആഭ്യന്തര മന്ത്രാലയം