എം.വി ഗോവിന്ദൻ

 
Kerala

കരുണാകരന്‍റെ കാലത്ത് ഗുരുവായൂരിൽ നിന്ന് നഷ്ടപ്പെട്ട തിരുവാഭരണം എവിടെ: എം.വി. ഗോവിന്ദൻ

രാഹുലിനെ കോൺഗ്രസ്‌ പിന്തുണയോടെ ഒളിപ്പിച്ചാലും പിടിക്കും

Jisha P.O.

കണ്ണൂർ: എല്ലാ തെരഞ്ഞെടുപ്പും സർക്കാരിന്‍റെ വിലയിരുത്തൽ ആണെന്നും വിലയിരുത്തുന്നതിൽ തെറ്റില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. ഒരു തരി സ്വർണം അയ്യപ്പന്‍റേത് നഷ്ടപ്പെടാൻ പാടില്ല. ഉത്തരവാദികൾ ആരാണെങ്കിലും നിയമത്തിനു മുന്നിൽ കൊണ്ടുവരണം.

കരുണാകരൻ ഭരിക്കുന്ന സമയത്ത് ഗുരുവായൂരിൽ തിരുവാഭരണം നഷ്ടപ്പെട്ടു. ഇതുവരെ ഒരു തരി തിരിച്ചുകിട്ടിയില്ല. ആ തിരുവാഭാരണം എവിടെയെന്നും എം.വി ഗോവിന്ദൻ ചോദിച്ചു.

സ്വർണക്കൊള്ളയിൽ പാർട്ടി നടപടിയുണ്ടാകും. മുഖം രക്ഷിക്കാൻ നടപടി എടുക്കേണ്ട കാര്യം സിപിഎമ്മിന് ഇല്ലെന്നും എം.വി ​ഗോവിന്ദൻ പറഞ്ഞു. രാഹുലിനെതിരെ നിരവധി പരാതികൾ വന്നു. കോൺഗ്രസ്‌ തന്നെ രാഹുലിനെ വിമർശിച്ചു. സമാന സാഹചര്യം അല്ല സ്വർണ്ണ കൊള്ളയിൽ ഉള്ളത്. രാഹുലിനെ കിട്ടിയാൽ അല്ലേ പിടിക്കാൻ പറ്റൂ. രാഹുലിനെ കോൺഗ്രസ്‌ പിന്തുണയോടെ ഒളിപ്പിച്ചാലും പിടിക്കും. ശുഭപ്രതീക്ഷയോടെ ഇരിക്കൂവെന്നും എം.വി ​ഗോവിന്ദൻ പറഞ്ഞു. സ്വർണ കൊള്ളയിൽ ഒരാളെയും പാർട്ടി സംരക്ഷിക്കില്ലെന്നും എം.വി ​ഗോവിന്ദൻ വ്യക്തമാക്കി.

യുഎഇയുടെ ഒപെക് പിന്മാറ്റം ഇന്ത്യക്കു ഗുണകരം

ട്രാവിഷേക്, ക്ലാസൻ കസറി; മുംബൈയുടെ റൺമല കീഴടക്കി ഹൈദരാബാദ്

മതിലിടിഞ്ഞ് 2 മലയാളികൾ അടക്കം 7 പേർ മരിച്ചു

പോളിങ് പൂർണം, ഇനി വോട്ടെണ്ണലിനുള്ള കാത്തിരിപ്പ്

മതപ്രചാരണം: 3 യുഎസ് പൗരന്മാർ രാജ്യം വിടാൻ നിർദേശം