MV Govindan 
Kerala

"സംസ്ഥാനത്തിന് അതിവേഗ റെയിൽ പാതയാണ് വേണ്ടത്, സ്വപ്ന പദ്ധതി ആര് കൊണ്ടു വന്നാലും അംഗീകരിക്കും": എം.വി. ഗോവിന്ദൻ

കെ റെയിൽ വേണ്ടെന്ന് വച്ചത് കേന്ദ്രം സമ്മതിക്കാത്തതിനാലാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു

Aswin AM

തിരുവനന്തപുരം: സംസ്ഥാനത്തിന് അതിവേഗ റെയിൽ പാതയാണ് വേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അതിവേഗ റെയിൽപാതയെന്ന സ്വപ്ന പദ്ധതി ആര് കൊണ്ടു വന്നാലും അംഗീകരിക്കുമെന്നു പറഞ്ഞ അദ്ദേഹം കെ റെയിൽ വേണ്ടെന്ന് വച്ചത് കേന്ദ്രം സമ്മതിക്കാത്തതിനാലാണെന്ന് വ‍്യക്തമാക്കി.

തിരുവനന്തപുരത്ത് മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗോവിന്ദൻ. തിരുവനന്തപുരത്ത് നിന്ന് കാസർഗോട്ടേക്ക് നാലു മണിക്കൂറിനുള്ളിൽ എത്തുന്ന ഏതു സംവിധാനവും സിപിഎം അംഗീകരിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. രാഷ്ട്രീയ കാരണങ്ങളാലാണ് കെ റെയിലിന് കേന്ദ്രം അനുമതി തരാതിരുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു.

കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയ് റെയ്ഡിനിടെ വെടിവച്ച് മരിച്ചു

"നേമത്ത് മത്സരിക്കാനില്ലെന്ന പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന കൃത‍്യമായ രാഷ്ട്രീയ കച്ചവടത്തിന്‍റെ ഭാഗം": വി. ശിവൻകുട്ടി

രഞ്ജി ട്രോഫി: ഗോവയെ അടിച്ചൊതുക്കി രോഹൻ, കേരളം തിരിച്ചടിക്കുന്നു

ശബരിമല സ്വർണക്കൊള്ള; ശ്രീകോവിലിന്‍റെ വാതിൽ പലതവണ സന്നിധാനത്തെത്തിച്ച് അളവെടുത്തു

വി. കുഞ്ഞികൃഷ്ണന്‍റെ പുസ്തക പ്രകാശനത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി