എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീയിൽ ഒപ്പു വച്ചതിൽ സംസ്ഥാന സർക്കാരിന് തെറ്റ് പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തെറ്റുപറ്റിയതിനാൽ പാർട്ടിയും മുന്നണിയും ഇടപെട്ട് തിരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റു വിഷയങ്ങൾക്കൊപ്പം പിഎം ശ്രീ വിവാദവും പരാജയത്തിന് കാരണമായിരിക്കാമെന്നു പറഞ്ഞ ഗോവിന്ദൻ തുടർഭരണത്തിൽ പ്രതീക്ഷയുണ്ടെന്നും നിലവിൽ എൽഡിഎഫിന് 60 സീറ്റുകളിൽ വിജയിക്കാൻ കഴിയുന്ന സാഹചര‍്യമുണ്ടെന്നും പറഞ്ഞു.