മലപ്പുറത്ത് 6 വരിപ്പാത ഇടിഞ്ഞു വീണു; ആളപായമില്ല

 
Kerala

മലപ്പുറത്ത് 6 വരിപ്പാത ഇടിഞ്ഞു വീണു; ആളപായമില്ല

പാത ഇടിഞ്ഞു വീണതോടെ കൊളപ്പുറം കക്കാട് വഴിയുള്ള ഗതാഗതം പൂർണമായും നിലച്ചു.

നീതു ചന്ദ്രൻ

മലപ്പുറം: കോഴിക്കോട്- തൃശൂർ ദേശീയ പാത 66ലെ ആറു വരിപ്പാത ഇടിഞ്ഞു വീണു. നിർമാണം നടന്നു കൊണ്ടിരുന്ന ഭാഗമാണ് തകർന്നു വീണത്. കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലായുള്ള റോഡിന്‍റെ ഭാഗം സർവീസ് റോഡിലേക്കാണ് ഇടിഞ്ഞു വീണത്. സർവീസ് റോഡിലൂടെ പോയിക്കൊണ്ടിരുന്ന മൂന്നു കാറുകളുടെ മേലേക്ക് റോഡ് തകർന്നു വീണതിനെത്തുടർന്ന് കാറുകൾ തകർന്നതായും റിപ്പോർട്ടുകളുണ്ട്.

ആളപായമില്ല. പാത ഇടിഞ്ഞു വീണതോടെ കൊളപ്പുറം കക്കാട് വഴിയുള്ള ഗതാഗതം പൂർണമായും നിലച്ചു. നിലവിൽ വാഹനങ്ങൾ വികെ പടിയിൽ നിന്ന് മമ്പുറം, കക്കാട് വഴിയാണ് തിരിച്ചു വിടുന്നത്.

കനകക്കപ്പിൽ കന്നി മുത്തം

സി​​പി​​ഐ ‌ക​​ലി​​പ്പി​​ൽ ത​​ന്നെ

സംസ്‌കൃതമറിയാത്ത എസ്എഫ്ഐ നേതാവിന് പിഎച്ച്ഡി കൊടുക്കാൻ ശുപാർശ

മൂലമറ്റം പവർ ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കുന്നു

രാഷ്‌ട്രപതി റഫാലിൽ പറക്കും