ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

 
Kerala

"ഒരു സെൻട്രൽ ജയിൽ കൂടി വേണം"; തടവുപുള്ളികൾ കൂടുന്നുവെന്ന് ‍ആഭ്യന്തര മന്ത്രി

ജയിലിലെ ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള ആലോചനയുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

നീതു ചന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് തടവുപുള്ളികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഒരു സെൻട്രൽ ജയിൽ കൂടി ആവശ്യമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ജയിലിലെ ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള ആലോചനയുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

ജയിൽ ആസ്ഥാനത്ത് മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സമഗ്രമായ ജയിൽ പരിഷ്കരണത്തിനുള്ള നടപടികൾ ആരംഭിക്കും.

ജയിലുകൾ തെറ്റു തിരുത്തൽ കേന്ദ്രങ്ങളായാണ് പ്രവർത്തിക്കുന്നത്. എല്ലാ ജയിലുകളിലും വിഡിയോ കോൺഫറൻസിങ് സൗകര്യം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കുറ്റിപ്പുറത്ത് ബസ് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു; ഒരു മരണം, മൂന്നു പേർക്ക് ഗുരുതര പരുക്ക്

സമരപോരാട്ടത്തിൽ നിർണായക പങ്കുവഹിച്ചവർ! എസ്എഫ്ഐക്കും എഐഎസ്എഫിനും നന്ദി പറഞ്ഞ് സിജെപി

സമരത്തിന്‍റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ട, അതായിരുന്നു പാർട്ടിയുടെ രാഷ്ട്രീയ തന്ത്രം; കെ.സി. വേണുഗോപാൽ

പ്രിയദർശിനിയിൽ സീറോ ടിക്കറ്റ് തട്ടിപ്പ്; മൂന്ന് കണ്ടക്റ്റർമാർക്ക് നോട്ടീസ്

നവമാധ‍്യമങ്ങളിൽ വ‍്യാജ പ്രചാരണം; പി.കെ. ശ്രീമതിയുടെ പരാതിയിൽ ജനം ടിവി അടക്കമുള്ള മാധ‍്യമങ്ങൾക്കെതിരേ കേസ്