ന്യൂനമർദം; കേരളത്തിൽ ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യത

 
Kerala

ന്യൂനമർദം; കേരളത്തിൽ ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത ആറ് ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിന് മുകളിൽ ആന്ധ്രാ-ഒഡിശ തീരങ്ങൾക്ക് സമീപം ന്യൂനമർദം രൂപപ്പെട്ടു. സംസ്ഥാനത്ത് ബുധനാഴ്ച വിവിധയിടങ്ങളിൽ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുണ്ട്.

കേരളത്തിൽ അടുത്ത ആറ് ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഓഗസ്റ്റ് 13 , 17 ,18 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 13ന് ഒറ്റപ്പെട്ട ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മാത്രമല്ല, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും, മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

കിഷ്ത്വാവറിലുണ്ടായ മേഘവിസ്ഫോടനത്തിൽ 60 പേർ മരിച്ചതായി റിപ്പോർട്ട്

ചെങ്കോട്ടയിലെത്താതെ രാഹുലും ഖാർഗെയും; കാരണം കഴിഞ്ഞ വർഷത്തെ ഇരിപ്പിട പ്രശ്നം?

കടക്കെണിയില്‍ നിന്ന് കരകയറാന്‍ ധാന്യങ്ങളില്‍ നിന്ന് മദ്യം നിര്‍മിക്കാന്‍ മഹാരാഷ്ട്ര

"വരൂ നമുക്ക് കാണാം ചുംബിക്കാം"; ചാറ്റ്ബോട്ട് കാമുകിയെ കാണാൻ യാത്ര തിരിച്ച 76 കാരൻ വഴിയിൽ വീണു മരിച്ചു

ചെങ്കോട്ടയിൽ ദേശീയ പതാകയുയർത്തി പ്രധാനമന്ത്രി