ജില്ലാ ജയിൽ ആലപ്പുഴ
തിരുവനന്തപുരം: ആലപ്പുഴയിൽ പുതിയ സബ് ജയിൽ ആരംഭിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. നേരത്തെ ജില്ലാ ജയിൽ പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് പുതിയ ജയിൽ തുടങ്ങുന്നത്. ഇതിനു വേണ്ടി 24 തസ്തികകൾ സൃഷ്ടിക്കും. അട്ടക്കുളങ്ങര വനിതാ ജയിൽ മാറ്റി സ്ഥാപിക്കുന്നതിനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.
തിരുവനന്തപുരം സെൻട്രൽ പ്രിസണിലെ പഴയ വനിതാ ബ്ലോക്കിലേക്കായിരിക്കും വനിതാ ജയിൽ മാറ്റി സ്ഥാപിക്കുന്നത്. നിലവിലുള്ള അട്ടക്കുളങ്ങര ജയിൽ 300 തടവുകാരെ പാർപ്പിക്കാൻ കഴിയുന്ന രീതിയിൽ താത്കാലിക സ്പെഷ‍്യൽ സബ് ജയിലായി മാറ്റും.