തിരുവല്ലയിൽ നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

 
Kerala

തിരുവല്ലയിൽ നവജാത ശിശുവിനെ തട്ടുകടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി

Namitha Mohanan

തിരുവല്ല: പത്തനംതിട്ട കുറ്റൂരിൽ തട്ടുകടയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ റെയിൽവേ അടിപ്പാതയ്ക്കടുത്തുള്ള തട്ടുകടയിൽ‌ പുലർച്ചെ 4 മണിയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്.

കട തുറക്കാനായി ജയരാജനും ഭാര്യയും എത്തിയപ്പോൾ‌ ചോരകുഞ്ഞിനെ കാണുകയായിരുന്നു. പിന്നാലെ തന്നെ പൊലീസിൽ വിവരമറിയിച്ചു. തിരുവല്ല പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.

കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ചു വരികയാണ്.

ട്രംപ് ഭരണകൂടത്തിൽ അഴിമതി കുറവ്... പറഞ്ഞതാകട്ടെ ബരാക് ഒബാമ!

സൗദി ആണവായുധം നിര്‍മിക്കാനൊരുങ്ങുന്നു

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം

"ബിജെപി സ്ഥാനാർഥിയാകാൻ ജ്ഞാനേഷ് കുമാർ നിർബന്ധിച്ചു"; വെളിപ്പെടുത്തലുമായി ജിജി തോംസൺ

എസ്ഐആർ: എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായിരുന്നു എന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ