Kerala

വിരമിക്കലിന്‍റെ സൽ‌ക്കാരങ്ങളോ ആഘോഷങ്ങളോ ഇല്ല: ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കായി തുകമാറ്റിവച്ച് ക്രിസ്റ്റിരാജ്

ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ശ്രീ അരുൺ ഗോപിയുടെ സാന്നിധ്യത്തിൽ മന്ത്രിയ്ക്ക് ചെക്ക് കൈമാറി

MV Desk

നെയ്യാറ്റിൻകര ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ചുമതല വഹിക്കുന്ന കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം കൂടിയായ ക്രിസ്റ്റിരാജ് നാളെ വിരമിക്കുകയാണ്. വിരമിക്കലുമായി ബന്ധപ്പെട്ട അനുബന്ധ സൽക്കാരങ്ങൾ ഒഴിവാക്കി ആ തുക ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കായി കൈമാറി .

പൊലീസിൽ സർവീസിലേക്ക് വരുന്നതിനു മുമ്പ് വിദ്യാർഥി രാഷ്‌ടീയത്തിലെ സജീവ സാന്നിധ്യമായിരുന്നു ക്രിസ്റ്റിരാജ്. ഇന്നത്തെ ബഹു :ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീമതി ആർ . ബിന്ദു, ബഹു:വർക്കല എം എൽ എ ശ്രീ വി. ജോയ് എന്നിവരോടൊപ്പമെത്തിയാണ് തുക കൈമാറിയത് .

ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപിയുടെ സാന്നിധ്യത്തിൽ മന്ത്രിയ്ക്ക്  ചെക്ക് കൈമാറി .

'വിദ‍്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കം അപലപനീയം'; പിണറായി വിജയൻ

വോട്ടർ പട്ടികയിൽ പൊരുത്തക്കേട്; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ് ലഭിച്ചവരിൽ രേഖ ഗുപ്തയും കെജ്‌രിവാളും

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും; ഉത്തരവിട്ട് ആഭ‍്യന്തര മന്ത്രി

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല; കടുത്ത തീരുമാനവുമായി പെട്രോൾ പമ്പ് അസോസിയേഷൻ